മർഡോക്കിന്റെ വിനോദ സാമ്രാജ്യം ഡിസ്‌നി ഏറ്റെടുക്കുന്നു

ന്യൂയോർക്ക് : മാധ്യമ ഭീമനായ റുപർട്ട് മർഡോക്കിന്റെ വിനോദ സാമ്രാജ്യമായ ‘ഫോക്‌സ്’ ഡിസ്‌നി ഏറ്റെടുക്കുന്നു. അമേരിക്ക ആസ്ഥാനമായ സെഞ്ചുറി ഫോക്‌സെന്ന പ്രശസ്തമായ വിനോദ മാധ്യമ സ്ഥാപനത്തെയാണ് വാൾട്ട് ഡിസ്‌നി കന്പനി ഏറ്റെടുക്കുന്നത്. 5,240 കോടി ഡോളറിനാണ് ഏറ്റെടുത്തിരിക്കുന്നത്.
ഒന്നര വർഷം കൊണ്ടാകും കൈമാറ്റം പൂർണ്ണമാകുക. ഇതോടു കൂടി ഡിസ്‌നിയിൽ 4.4 ശതമാനം ഓഹരി പങ്കാളിത്തം മർഡോക്കിനു സ്വന്തമാകും. ഫോക്‌സിന്റെ ചലച്ചിത്ര ടി.വി സ്റ്റുഡിയോകൾ, കേബിൾ വിനോദ ശൃംഖലകൾ, അന്താരാഷ്ട്ര ടി.വി ബിസിനസ്സുകൾ, ജനപ്രിയ വിനോദ പരിപാടികൾ, നാഷണൽ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്‌നിക്ക് സ്വന്തമാകും.
സ്റ്റാർ ചാനൽ ശൃംഖലകൾ ഇതോടു കൂടി ഡിസ്‌നിയുടെ നിയന്ത്രണത്തിലാകും. ടി.വി േസ്റ്റഷനുകളും ഫോക്‌സ് വാർത്താ ചാനലുകളും ഇടപാടിന് മുന്‍പ് പ്രത്യേക കന്പനിയായി മാറ്റും.
ഏറ്റെടുക്കൽ പൂർണമാകുന്നതോടെ സ്റ്റാർ ഇന്ത്യയുടെ കീഴിൽ എട്ട് ഭാഷകളിലായി 69 ടി.വി ചാനലുകളും വാൾട്ട് ഡിസ്‌നി കന്പനിയുടെ കയ്യിലെത്തും.