തിര­ഞ്ഞെ­ടു­പ്പ് കഴി­ഞ്ഞി­ട്ടും അവസാ­നി­ക്കാ­തെ­ സോ­ഷ്യൽ മീ­ഡി­യ യു­ദ്ധങ്ങൾ


മനാമ : ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പ് കഴിഞ്ഞുവെങ്കിലും പാനലുകളും സംഘടനകളും ഉൾപ്പെട്ട വാട്ട്സ് ആപ് ഗ്രൂപ്പുകളിലെയും ഫെയ്‌സ് ബുക്ക് പേജുകളിലും വാക് പോരുകൾ തുടരുന്നു. വിജയവും പരാജയവും ഇഴകീറി പരിശോധിക്കുന്നതാകട്ടെ തിരഞ്ഞെടുപ്പിൽ വോട്ടർമാരോ രക്ഷിതാക്കളോ പോലും അല്ലാത്തവർ ആണുതാനും. ബഹ്‌റൈനിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ പല ഗ്രൂപ്പുകളിലായി ചിതറി നിന്ന് നടന്ന തിരഞ്ഞെടുപ്പാണെങ്കിലും  ജയ പരാജയങ്ങൾ ഓരോ പാർട്ടികളുടെയും വ്യക്തികളുടെയും തലയിൽ ആക്കി മാറ്റാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

അതിനിടെ തിരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡ് നിർത്തുകയും  ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്ത പ്രിൻസ് നടരാജനെ മറ്റൊരു  സംഘടനയിലെ പ്രമുഖ അംഗം അസഭ്യവർഷം ചൊരിഞ്ഞതിന്റെ ഓഡിയോ വൈറൽ ആയിട്ടുണ്ട്. ഫെയ്‌സ് ബുക്കിലും വാട്ട്സ് ആപ് ഗ്രൂപ്പുകളിലും ഈ ശബ്ദ ശകലങ്ങൾ പലരും ട്രോൾ ആയിട്ടും പ്രചരിപ്പിക്കുന്നുണ്ട്.

ജനാധിപത്യ പ്രക്രിയയെ എല്ലാവരും അംഗീകരിക്കണമെന്നും തോറ്റവരുടെ രോഷ പ്രകടനങ്ങൾ അതിരു കടക്കരുതെന്നും മുതിർന്ന പല നേതാക്കളും പറയുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ച ട്രോളുകളും വീഡിയോകളും മൊബൈലിൽ നിന്ന് മൊബൈലുകളിലേയ്ക്ക് പരന്നു വൈറൽ ആവുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed