രക്തദാ­ന ക്യാ­ന്പ് സംഘടി­പ്പി­ക്കു­ന്നു­


മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ‘ഇന്ദിര ഗാന്ധി രക്തദാന സേന’യുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. 

സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച്‌ ഒക്ടോബർ 27ാം തീയ്യതി രാവിലെ എട്ട് മണി മുതൽ 12.30 വരെയാണ് ക്യാന്പ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് റിച്ചി കളത്തുരുത്തിലുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

You might also like

  • Straight Forward

Most Viewed