വിദ്യാർത്ഥികൾക്കായി സമ്മർ ക്യാന്പ് സംഘടിപ്പിക്കുന്നു
മനാമ : ടീ-നേജ് വിദ്യാർത്ഥികളിൽ മൂല്യ ബോധം ശക്തിപ്പെടുത്തുന്നതിനും, നേതൃഗുണമുള്ളവരാക്കി മാറ്റി സമൂഹത്തിന് കൂടുതൽ പ്രയോജനമുള്ളവരാക്കി മാറ്റുന്നതിനുമുദ്ദേശിച്ച് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വെക്കേഷൻ ക്യാന്പ് സംഘടിപ്പിക്കുമെന്ന് ക്യാന്പ് ജനറൽ കൺവീനർ എം. അബ്ബാസ് അറിയിച്ചു. ബഹ്റൈനിലെ പ്രമുഖ ട്രൈനർമാരുടെ നേതൃതത്തിൽ ആഗസ്റ്റ് 5 മുതൽ 10 വരെ റിഫ ദിശ സെന്‍ററിൽ വൈകിട്ട് 4:30 മുതൽ 7:30 വരെയാണ് ക്യാന്പ് നടക്കുക.
8 മുതൽ 12ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥീവിദ്യാർത്‍ഥിനികൾക്ക് പ്രവേശനം നൽകുന്ന ക്യാന്പ് ആഗസ്റ്റ് 11ന് (വെള്ളിയാഴ്ച്ച) സമാപിക്കും. സമാപനച്ചടങ്ങ് മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക. ഇതിൽ രക്ഷിതാക്കൾക്കും പ്രവേശനം അനുവദിക്കും. ‘ഇൻസ്പെയർ 2017’ എന്ന തലക്കെട്ടിൽ നടക്കുന്ന ക്യാന്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 34493275, 36273439 എന്നീ നന്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് കോ-ഓർഡിനേറ്റർ മുഹമ്മദ് ഷാജി അറിയിച്ചു.

