കണ്ണൂർ സ്വദേശി വാ­ഹനാ­പകടത്തിൽ മരി­ച്ചു­


മനാമ : ഹ്റൈനിൽ കഴിഞ്ഞ 20 വർ‍ഷത്തോളമായി ജോലി ചെയ്തു വന്നിരുന്ന കണ്ണൂർ പാലത്തിങ്കര പൊയിൽ വീട്ടിൽ കുഞ്ഞുമൊയ്ദ്ദീൻ മകൻ ഖാലിദ് ഇന്നലെ ഉച്ചയ്ക്ക് ഗുദൈബിയയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ  മരണപ്പെട്ടു. 38 വയസായിരുന്നു.  

ഉമൽ‍ഹസത്ത് സീനത്ത് ഹോംസ് എന്ന കെട്ടിടത്തിന്റെ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു പരേതൻ. ഗുദൈബിയയിലുള്ള അൽമോസ്കി ബിൽഡിങ്ങിന്റെ താൽക്കാലിക ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ഇതിന്റെ ആവശ്യങ്ങൾ‍ക്കായി ഉമ്മുൽഹസമിൽ നിന്ന് ഗുദൈബിയയിലേക്ക് വരുന്ന വഴിക്ക് ഖാലിദ് യാത്ര ചെയ്തിരുന്ന സൈക്കിളിൽ പാലസ് റോഡിൽ വെച്ച് കാർ ഇടിക്കുകയായിരുന്നു. ഉടനെ തന്നെ സൽ‍മാനിയ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. 

നാട്ടിൽ ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്. ഇളയ കുഞ്ഞിനെ കാണാനുള്ള ആഗ്രഹം ബാക്കി വെച്ചാണ് ഖാലിദ് മരണപ്പെട്ടതെന്ന് സുഹൃത്തും അയൽവാസിയുമായ കരീം പറഞ്ഞു. സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ഒരുക്കങ്ങൾ ചെയ്തു വരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed