ബഹ്‌റൈനിൽ പ്രവാ­സി­ മലയാ­ളി­കൾക്കായി കഥാ­ കവി­താ­ രചനാ­ മത്സരങ്ങൾ


 മനാമ : ഹ്റൈൻ പ്രവാസി മലയാളി എഴുത്തുക്കാരിലെ സർ‍ഗ്ഗഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം നിവാസികളുടെ കൂട്ടായ്മായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ‍ കഥ, കവിത മത്സരങ്ങൾ‍ സംഘടിപ്പിക്കുന്നു. ‘സമകാലിക പ്രവാസ ജീവിതത്തിന്റെ നിഴലും നിലാവും’ എന്ന വിഷയത്തിലാണ് കഥകൾ സമർപ്പിക്കേണ്ടത്. പത്ത് പേജിൽ‍ കവിയാൻ പാടില്ല. ‘നഗരജീവിതം പുണരുന്ന മലയാളി’ എന്നതാണ് കവിതക്കുള്ള വിഷയം. മൗലികമായ അപ്രകാശിത രചനകളാണ് മത്സരത്തിന് പരിഗണിക്കുക. ഓഗസ്റ്റ് 15 ആണ് രചനകൾ‍ നൽ‍കേണ്ട അവസാന തീയ്യതി. fedekmbahrain@gmail.com എന്ന ഇ-മെയിൽ ഐഡിയിലേയ്ക്കാണ് സൃഷ്ടികൾ‍ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് കലാ വിഭാഗം സെക്രട്ടറി സുനിൽ ബാലകൃഷ്ണനുമായി (33850750) ബന്ധപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed