ദിലീപിന്റെ ജാമ്യഹർജി ഇന്ന്
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ജാമ്യാപേക്ഷ തള്ളിയ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മതിയായ തെളിവുകളില്ലാതെ പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്തായിരുന്നു ദിലീപിന്റെ അറസ്റ്റെന്ന് ചുണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കാലടി മജിസ്ട്രേട്ട് കോടതിയിൽ ബുധനാഴ്ച രേഖപ്പെടുത്തി. സുനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുന്‍ കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കോടതി ചോദിച്ചതെന്ന് അമ്മ പറഞ്ഞു.

