വീടുകളിൽ നിർമിക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ വില്പന തടയാനുള്ള നിര്‍ദേശം പിന്‍വലിച്ചു


മനാമ : വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ വിതരണവും ഓൺലൈന്‍ വിപണനവും നിരോധിക്കണമെന്ന നിർദ്ദേശം ഒരു വിഭാഗം എംപിമാർ പിൻവലിച്ചു. വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം ബിസിനസുകൾക്ക് ലൈസൻസ് നൽകാനും അവയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് അഞ്ച് എംപിമാർ നേരത്തേ നിർദേശം സമർപ്പിച്ചത്. 
 
ഓൺലൈന്‍ സൗകര്യമുപയോഗിച്ച്  പാചകം ചെയ്ത ഭക്ഷണം വിൽക്കുന്നതുൾപ്പെടെയുള്ള ബിസിനസുകൾ നടത്തുന്നത് ബഹ്റൈനില്‍ സാധാരണയാണ്.  ഇതിനെതിരെയുള്ള നിര്‍ദ്ദേശം ഉയർന്നുവന്നപ്പോൾ ഏറെ വിവാദങ്ങളും അത് കാരണമുണ്ടായിരുന്നു. എം.പി.മാരായ ആദൽ അൽ അസൂമി, മൊഹ്സൻ അൽ ബക്രി, അബ്ദുൽഹമീദ് അൽ നജ്ജാർ, ഘാസി അൽ റഹ്മ, ഹമദ് അൽ ദോസരി എന്നിവരാണ് നേരത്തേ ഈ നിർദ്ദേശം സമർപ്പിച്ചിരുന്നത്.
 
അതേ സമയം വ്യാവസായിക, വാണിജ്യ, ടൂറിസം വകുപ്പുകൾ നൽകി വരുന്ന വിർച്വൽ കൊമേഴ്സ്യൽ റെക്കോർഡ് (VCR) നിയമത്തിലൂടെ ഓൺലൈൻ ബിസിനസുകൾ ബഹ്റൈൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed