ഓടയില്‍ നിന്നും മലിനജലം ഒഴുകുന്നു : പരിസരവാസികള്‍ ബുദ്ധിമുട്ടുന്നു


മനാമ : മനാമയിലെ ഷെയ്ഖ് ഹമദ് റോഡിൽ ഓടകളിൽ നിന്നുള്ള മലിനജലം ഒരു മാസത്തോളമായി ജന ജീവിതം ദുസ്സഹമാക്കുന്നതായി പരാതി. ഉവിടെ കെട്ടിടങ്ങള്‍ക്ക് മുൻവശത്തുള്ള ഓടകളിലൂടെ മലിനജലം നിറഞ്ഞ് പുറത്തേക്കൊഴുകുന്ന അവസ്ഥയാണുള്ളതെന്ന് സമീപവാസികൾ പറഞ്ഞു.  മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം വമിക്കുന്നുമുണ്ട്.  ഇത് ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുക മാത്രമല്ല, റോഡിലൂടെ വേഗത്തിൽ സഞ്ചരിക്കുന്നവർക്ക് ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ഈ പ്രശ്നം കാരണം ഇവിടെ താമസിച്ചിരുന്ന പലരും ഇവിടെ നിന്ന് മാറിപോയതായും പറയപ്പെടുന്നു. ദുർഗന്ധം കാരണം വീടുകളുടെ ജനലുകൾ പോലും തുറക്കാനാകുന്നില്ലെന്നും വിഷയത്തിന്മേൽ ബന്ധപ്പെട്ടവർ ഉടനടി പരിഹാരം കാണണമെന്നും പ്രദേശവാസികൾ പറഞ്ഞു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed