ഉച്ചവിശ്രമ നിയമം ഇന്നു മുതൽ

മനാമ: രാജ്യത്ത് വേനൽ കടുത്തതോടെ പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. ഉച്ചയ്ക്ക് 12 മുതൽ നാല് മണി വരെ ജോലിചെയ്യുന്നതിനാണ് നിരോധനം. ഓഗസ്റ്റ് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ പ്രോജക്ടുകളെയും വാണിജ്യത്തെയും ബാധിക്കാത്ത രീതിയിൽ തൊഴിൽ സമയം ക്രമീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.