ഈജിപ്ത് കാൻസർ ആശുപത്രിയ്ക്ക് ഇസ അവാർഡ്

മനാമ : മനുഷ്യരാശിയോട് ചെയ്യുന്ന സേവനത്തിനായുള്ള 2015-2017ലെ ഇസ അവാർഡ് ഈജിപ്ഷ്യൻ ചിൽഡ്രൻസ് കാൻസർ ആശുപത്രിയ്ക്ക്. ഡെപ്യുട്ടി പ്രധാനമന്ത്രിയും, ഇസ അവാർഡ് ബോർഡ് ഓഫ് ട്രസ്റ്റിസ് ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫയാണ് അവാർഡ് പ്രഖ്യാപിച്ചത്.
ഈജിപ്തിലും, അറബ് രാജ്യങ്ങളിലും 18 വയസ്സിന് താഴെയുള്ള കാൻസർ ബാധിതരായ കുട്ടികളെ ചികിൽസിക്കുന്നതിൽ പ്രമുഖരായ ഈജിപ്ഷ്യൻ ആശുപത്രി ഇതിനോടകം നിരവധി മാനുഷിക സേവനപദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പലർക്കും സൗജന്യ ചികിത്സയും ഇവിടെ നൽകി വരുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അവാർഡ് തീരുമാനിച്ചതെന്ന് ഡെപ്യുട്ടി പ്രധാനമന്ത്രി പറഞ്ഞു.
മെയ് 3ന് ഇസ കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും.