മുൻ ബഹ്‌റൈൻ പ്രവാസി നിര്യാതനായി

മനാമ : 40 വർഷത്തോളം ബഹ്‌റൈൻ പ്രവാസി ആയിരുന്ന തൃശൂർ പട്ടിക്കാട് സ്വദേശി പുല്ലാക്കുടിയിൽ ജോർജ്ജ് ജോസഫ് (61) നിര്യാതനായി. ഇന്നലെ രാത്രി തൃശൂരിലെ പഴയന്നൂരിലുള്ള സ്വവസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ബഹ്‌റൈനിലെ പ്രമുഖ ഹൊട്ടലായ ഷെറാട്ടൺ തുറന്നു പ്രവർത്തിച്ച കാലം തൊട്ടു അവിടെ മെയിന്റനൻസ് വിഭാഗത്തിലായിരുന്നു പരേതന്‍ ജോലി ചെയ്തിരുന്നത്. ഭാര്യ ബെറ്റി ജോർജ്ജ് അമേരിക്കന്‍ മിഷന്‍ ആശുപത്രിയിലെ മുന്‍ ജീവനക്കാരിയാണ്.
സഹോദരങ്ങൾ ജേക്കബ് പുല്ലാക്കുടിയിൽ, മോളി അലക്സ് (ബഹ്‌റൈൻ). മക്കൾ ബിജിനാ ജോർജ്ജ് പ്രദീപ് (ഓണ്‍ലൈന്‍ ന്യൂസ് എഡിറ്റര്‍, ന്യൂസ് ഓഫ് ബഹ്റൈന്‍ ), ജിബി ജോർജ്ജ് (അൽ ഹവാജ്-സാംസംഗ് ബഹ്‌റൈൻ), എമി ജോർജ്ജ് (നെതർലാൻഡ്). മരുമക്കൾ; പ്രദീപ് പുറവങ്കര (മാനേജിംഗ് എഡിറ്റർ, ഫോർ പി എം ന്യൂസ്) ചിക്കു ജോൺ (സ്പാക് ബഹ്‌റൈൻ), ഫ്രെഡി ആന്റണി(നെതർലാൻഡ്).
സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് എളനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് സെമിത്തേരിയില്‍ വെച്ച് നടക്കും.