പാക് പൗരൻ വിവാഹം കഴിച്ച ഉസ്മയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി

ഇസ്‌ലാമബാദ് : പാക്കിസ്ഥാൻ പൗരൻ തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിച്ച ഉസ്മ എന്ന യുവതിയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ഇസ്‌ലാമാബാദ് ഹൈക്കോടതി അനുമതി നൽകി.
പാക് പൗരനായ താഹിർ അലി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് നിർത്തിയാണ് തന്നെ വിവാഹം ചെയ്തതെന്നു കാണിച്ച് ഇസ്‌ലാമാബാദ് കോടതിയിൽ അസ്മ നൽകിയ ഹർജിയിലാണ് നടപടി. അലി തന്നെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്ന് അസ്മ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇന്ത്യയിലേക്ക് തിരികെ പോകാൻ അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കോടതി നിർദേശപ്രകാരം ഉസ്മയുടെ യാത്രാരേഖകൾ അലി കൈമാറി.