സ്വാമി സ്വരൂപാനന്ദ ബഹ്റിനിൽ എത്തുന്നു


മനാമ: സ്വാമി ചിന്മയാനന്ദന്റെ പ്രധാന ശിഷ്യനും ചിന്മയാ മിഷൻ യു.കെ, ആസ്ട്രേലിയ, ഫാർ ഈസ്റ്റ് രാജ്യങ്ങളുടെ റീജിയണൽ ഹെഡും ചിന്മയാ ഇന്റർ നാഷണൽ റെസിഡൻഷ്യൽ സ്കൂൾ ഡയറക്ടറും പ്രഗൽഭ പ്രഭാഷകനുമായ സ്വാമി സ്വരൂപാനന്ദ 5 ദിവസത്തെ പ്രഭാഷണങ്ങൾക്കായി ബഹ്റിനിൽ എത്തുന്നു. ബഹ്റിൻ ചിന്മയാ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  ഫെബ്രുവരി 18 മുതൽ 22 വരെ ജുഫൈർ എഞ്ചിനിയേഴ്സ് ഹോളിൽ വെച്ചു നടക്കുന്ന ഇംഗ്ലീഷ് പ്രഭാഷണ പരന്പരയിൽ എല്ലാ ദിവസവും രാവിലെ 5.15 മുതൽ 6.15 വരെയുള്ള സെഷനിൽ  Maha mruthyunjaya Manthra and Guided meditation എന്ന വിഷയത്തിലും വൈകീട്ട് 7.30 മുതൽ 9 വരെ Reshape Your Destiny” എന്ന വിഷയത്തിലുമാണ് പ്രഭാഷണം ഉണ്ടാവുകയെന്ന് ചിന്മയ ഭാരവാഹികൾ അറിയിച്ചു.

ഫെബ്രുവരി 18 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടന ചടങ്ങ് നടക്കും. ചടങ്ങിൽ ബഹ്റിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭർ സംബന്ധിക്കും. ഇന്ത്യയിലും വിദേശത്തുമായി വിവിധ തലങ്ങളിൽ ഉള്ളവർക്ക് വേണ്ടി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തിയിട്ടുള്ള സ്വാമിയുടെ പ്രഭാഷണ പരന്പര യിൽ എല്ലാ പ്രവാസികളും സംബന്ധിക്കണമെന്നും പ്രഭാഷണം ശ്രവിക്കുന്നതിനുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36080404 (യു.കെ മേനോൻ), 39522750 (ഭാർഗ്ഗവൻ പിള്ള) എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed