കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കെ.പി.എ ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. രാവിലെ സംഘടനയുടെ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തി.
വൈകുന്നേരം നടന്ന ആഘോഷ പരിപാടികൾ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വി.എം. പ്രമോദ് സ്വാഗതം ആശംസിച്ചു. മുൻ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, മുൻ ട്രഷറർ മനോജ് ജമാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് കെ.പി.എ ചിൽഡ്രൻസ് വിങ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും പ്രസംഗങ്ങളും, കെ.പി.എ സിംഫണി കലാകാരന്മാരുടെ ഗാനസന്ധ്യയും അരങ്ങേറി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. അസിസ്റ്റന്റ് ട്രഷറർ സിദ്ധീഖ് ഷാ നന്ദി രേഖപ്പെടുത്തി. സി.സി, ഡി.സി, പ്രവാസിശ്രീ ഭാരവാഹികളും അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
dsgdfg

