എഫ്.എസ്.എ സർഗവേദി വനിതാ വിഭാഗം 'നഷാത്' കലാ സായാഹ്നം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: എഫ്.എസ്.എ സർഗവേദി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'നഷാത്' എന്ന പേരിൽ കലാ സായാഹ്നം സംഘടിപ്പിച്ചു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ആക്റ്റിംഗ് പ്രസിഡന്റ് ഷബീഹ ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. വേനൽച്ചൂടും അവധിക്കാലത്ത് നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യവും കാരണം വീടുകളിൽ കഴിയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക ഉല്ലാസവും സർഗാത്മകതയും മുൻനിർത്തിയാണ് സംഗമം ഒരുക്കിയത്.

പരിപാടിയുടെ ഭാഗമായി 'മൂല്യങ്ങൾ മറക്കുന്ന സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ ആക്റ്റിംഗ് സെക്രട്ടറി ലുലു ഹഖ് വിഷയാവതരണം നടത്തി.

തുടർന്ന് നടന്ന കലാസന്ധ്യയിൽ ഉമ്മുസൽമ, ദിയ നസീം, ഹിബ ഫാത്തിമ എന്നിവർ ഗാനങ്ങളും, ഷഫ്ന കവിതയും, ഫിൽസ ഫൈസൽ കുസൃതി ചോദ്യങ്ങളും അവതരിപ്പിച്ചു. ഫസീല മുസ്തഫയും സംഘവും അവതരിപ്പിച്ച സംഘഗാനവും ശ്രദ്ധേയമായി. വനിതകൾക്കും കൗമാരക്കാർക്കുമായി സംഘടിപ്പിച്ച വിവിധ വിനോദ മത്സരങ്ങൾക്ക് ഷബീഹ ഫൈസൽ, ലുലു ഹഖ് എന്നിവർ നേതൃത്വം നൽകി.

തഹിയ്യ ഫാറൂഖിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സർഗവേദി കൺവീനർ മെഹറ മൊയ്തീൻ സ്വാഗതവും റിഫ ഏരിയ ഓർഗനൈസർ ബുഷ്റ റഹീം നന്ദിയും പറഞ്ഞു. സുബൈദ മുഹമ്മദലി, നദീറ ഷാജി, ഫസീല അബ്ദുല്ല, മുംതാസ് റഊഫ്, സുനീറ ശമ്മാസ്, ഫസീല ഷാഫി, നെസീല, ഷമീമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷഹീന നൗമൽ ചടങ്ങുകൾ നിയന്ത്രിച്ചു.

article-image

dgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed