ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി
പ്രദീപ് പുറവങ്കര
മനാമ: സിറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.ടി. ജോസഫ് ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികളുടെ അമൂല്യമായ ത്യാഗങ്ങളെ അനുസ്മരിച്ച അദ്ദേഹം, രാജ്യത്തിന്റെ ഐക്യത്തിലും പുരോഗതിയിലും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ഓർമ്മിപ്പിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്സൺ മഞ്ഞളി നന്ദി രേഖപ്പെടുത്തി. ഐ.ടി. സെക്രട്ടറി സിബു ജോർജ്, ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി അരുൺ, വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, മുൻ പ്രസിഡന്റുമാരായ ജേക്കബ് വാഴപ്പിള്ളി, ബെന്നി വർഗീസ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
സീനിയർ അംഗങ്ങളായ റോയ് സി. ആന്റണി, റോയ് ജോസഫ്, സാനി പോൾ, സോജി മാത്യു, പ്രിൻസ്, ഷിബു കൈതാരത്ത്, അരുൺ കൈതാരത്ത്, ലിയോൺസ്, സംഗീത് ജെൻസൺ തുടങ്ങി നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ദേശഭക്തിഗാനങ്ങളും സ്വാതന്ത്ര്യദിന സന്ദേശങ്ങളും കോർത്തിണക്കിയ ചടങ്ങ് ദേശീയ ഐക്യത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചാണ് സമാപിച്ചത്.
asdasd

