ഐ.സി.ആർ.എഫ് 'തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026' ഒമ്പതാം ആഴ്ച വിതരണം റിഫയിൽ നടന്നു; സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ലഡ്ഡുവും ഐസ്ക്രീമും നൽകി


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫോറം (ICRF) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല ആശ്വാസ പദ്ധതിയായ 'തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026'-ന്റെ ഒമ്പതാം ആഴ്ചയിലെ പരിപാടി റിഫയിലെ തൊഴിലിടത്തിൽ നടന്നു.

കഠിനമായ വേനൽച്ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പദ്ധതി സംഘടിപ്പിക്കുന്നത്. തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ (LMRA), ഐ.ഓ.എം (IOM) എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പദ്ധതിയിൽ 150-ഓളം തൊഴിലാളികൾക്ക് ശുദ്ധജലം, ജ്യൂസ്, ലാബൻ, പഴവർഗ്ഗങ്ങൾ എന്നിവ വിതരണം ചെയ്തു. കൂടാതെ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് ലഡ്ഡുവും ഐസ്ക്രീമും വിതരണം ചെയ്തു.

ബൊഹ്റ സമൂഹം, വൈവിധ്യമാർന്ന സന്നദ്ധ പ്രവർത്തകർ, ഐ.സി.എ.ഐ ബഹ്‌റൈൻ ചാപ്റ്റർ എന്നിവർ പരിപാടിക്ക് പിന്തുണ നൽകി.

ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, 'തേർസ്റ്റ് ക്വെഞ്ചേഴ്സ്' കോർഡിനേറ്റർ ചെമ്പൻ ജലാൽ എന്നിവരും ഐ.സി.ആർ.എഫ് അംഗങ്ങളും വിദ്യാർത്ഥികളും വിതരണത്തിൽ പങ്കെടുത്തു.

article-image

dsgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed