വോയ്‌സ് ഓഫ് ആലപ്പി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കലാ-സംസ്കാരിക കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും നാടൻകളി മത്സരങ്ങളും ഓണസദ്യയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. പൂവേ പൊലി 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, വോയ്‌സ് ഓഫ് ആലപ്പി രക്ഷധികാരി ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബിൻ സലീം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു.
ssf
cxv
രക്ഷാധികാരികളായ സോമൻ ബേബി, അനിൽ യു.കെ, അലക്സ് ബേബി എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ബോണി മുളപ്പാംപള്ളിൽ നന്ദി രേഖപ്പെടുത്തി. പൂവേ പൊലി കൺവീനവർമാരായ അജിത് കുമാർ, ശരത് ശശി, കോഓഡിനേറ്റർമാരായ ഗോകുൽ കൃഷ്ണൻ, സനിൽ വള്ളികുന്നം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഓണാഘോഷത്തിന് നേതൃത്വം നൽകി. ദീപക് തണൽ, ജയൻ കെ, പ്രസന്നകുമാർ, നിതിൻ ചെറിയാൻ, ഗിരീഷ് ബാബു, പ്രവീൺ പ്രസാദ്, ഷെഫീഖ് സൈദ്കുഞ്ഞ്, രശ്മി അനൂപ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
dsfsdf