റിഫ സ്റ്റാർ വോളിബോൾ ടീം നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ റിഫ സ്റ്റാർ പാന്തേഴ്സ് ജേതാക്കളായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ മലയാളികളായ പ്രവാസികളുടെ കൂട്ടായ്മയായ റിഫ സ്റ്റാർ വോളിബോൾ ടീം നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ റിഫ സ്റ്റാർ പാന്തേഴ്സ് ജേതാക്കളായി.

 

 

article-image

വർഷം തോറും നടത്താറുള്ള ടൂർണ്ണമെൻ്റിൽ ഈ വർഷം റിഫ സ്റ്റാർ പാന്തേഴ്സ്, റിഫ സ്റ്റാർ പവർ സ്ട്രൈക്കേഴ്സ്, റിഫ സ്റ്റാർ ബ്ലാക്ക് ബുൾ, റിഫ സ്റ്റാർ ഹിറ്റേഴ്സ്, റിഫ സ്റ്റാർ വോളിവുഡ് എന്നീ ടീമുകളാണ് മത്സരിച്ചത്.

 

article-image

റിഫ സ്റ്റാർ പവർ സ്ട്രൈക്കേഴ്സ് റണ്ണർ അപ്പായി. ബെസ്റ്റ് പ്ലേയറായി ഷാനിയെ തിരഞ്ഞെടുത്തു. ബെസ്റ്റ് അറ്റാക്കർ റിച്ചിൻ, ബെസ്റ്റ് സെറ്റർ ഷമീർ എന്നിവർക്ക് ട്രോഫി സമ്മാനിച്ചു. സുബിൻ, ജയകുമാർ, ഇനായത്ത് തുടങ്ങിയവർ കളി നിയന്ത്രിച്ചു.

article-image

േ്ിേ

You might also like

Most Viewed