സ്വകാര്യ തൊഴിൽ മേഖലയിലെ പുരുഷന്മാർക്ക് പിതൃത്വ അവധി വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം


സ്വകാര്യ തൊഴിൽ മേഖലയിലെ പുരുഷ തൊഴിലാളികൾക്ക് കൂടുതൽ അവധി നൽകുന്നതിനെതിരെ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. തൊഴിലാളികളായ പുരുഷന്മാർക്ക് ശമ്പളത്തോടുകൂടെയുള്ള പിതൃത്വ അവധി ഒരു ദിവസത്തിൽനിന്ന് മൂന്നു ദിവസമാക്കാനുള്ള നിർദേശത്തെ ചൂണ്ടിക്കാട്ടിയാണ് തൊഴിൽ മന്ത്രാലയവും ബഹ്റൈൻ ചേംബറും പ്രസ്താവനയിറക്കിയത്.

മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ബഹ്റൈൻ കൂടുതൽ അവധി നൽകുന്നുണ്ട്. അവ ഇനിയും വർധിപ്പിക്കുന്നത് ബിസിനസുകളെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ പൊതുമേഖല ജീവനക്കാർക്ക് ശമ്പളത്തോടുകൂടെയുള്ള പിതൃത്വ അവധി പാർലമെന്റ് അംഗീകരിച്ചിരുന്നു. അതിനുശേഷമാണ് സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും അവധി വേണമെന്ന നിർദേശവുമായി പാർലിമെന്റ് എം.പിമാർ രംഗത്തുവരുന്നത്. അധികമായി അവധി നൽകുന്നത് തൊഴിൽ മേഖലകളിലെ സാമ്പത്തികരംഗത്തെ സാരമായി ബാധിക്കുമെന്ന് ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ ബിൻ അബ്ദുല്ല നാസ് പാർലമെൻറിന് അയച്ച കത്തിലും മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വിഷയം പാർലമെന്റിൽ എം.പിമാർ ചർച്ച ചെയ്യും.

article-image

asdasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed