ബഹ്റൈൻ മലയാളി സിഎസ്ഐ പാരിഷ് വുമൺസ് കോൺഫറൻസ് സംഘടിപ്പിച്ചു


വുമൺ എംപവർമെന്റ് ആന്റ് ലീഡർഷിപ്പ് എന്ന പ്രമേയത്തിൽ ബഹ്റൈൻ മലയാളി സിഎസ്ഐ പാരിഷ് വുമൺസ് കോൺഫറൻസ് സംഘടിപ്പിച്ചു. റെവറന്റ് മാത്യൂസ് ഡേവിഡ് ഇതുമായി ബന്ധപ്പെട്ട സന്ദേശം നൽകി. പരിപാടിയിൽ റോയൽ ബഹ്റൈൻ ആശുപത്രിയിലെ ജനറൽ സർജൻ ഡോ. നീത രവി സ്തനാർബുദ ബോധവത്കരണ പ്രഭാഷണം നടത്തി.

സെന്റ് പോൾസ് മാർത്തോമ ചർച്ച്, ബഹ്റൈൻ മാർത്തോമ പാരിഷ്, സിഎസ്ഐ സൗത്ത് കേരള ഡയോസിസ് എന്നിവിടങ്ങളിൽ നിന്നുള്ള വികാരിമാരും സമ്മേളനത്തിൽ പങ്കെടുത്തു. സ്ത്രീ ജന സഖ്യം സെക്രട്ടറി ബീന സുനിൽ, വൈസ് പ്രസിഡണ്ട് മിനു ഇട്ടൂപ്പ്, ട്രഷറർ ഷിബി പ്രിൻസ്, ജോയിന്റ് സെക്രട്ടറി അനിത ദിനേഷ് എന്നിവർ നേതൃത്വം നൽകി. 

article-image

്േി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed