സെർബിയൻ അംബാസഡറിൽ നിന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രി നിയമന രേഖ സ്വീകരിച്ചു


മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട സെർബിയൻ അംബാസഡർ താതിയാന ഗാർഷേവിച്ചിൽ നിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി നിയമന രേഖ സ്വീകരിച്ചു. ബഹ്റൈനും സെർബിയയും തമ്മിലെ ബന്ധവും സഹകരണവും ശക്തമായി തുടരുന്നതായി വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലേർപ്പെടാൻ അംബാസഡർക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിക്കുകയും ചെയ്തു.
ചടങ്ങിൽ ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫ, പ്രോട്ടോകോൾ വിഭാഗം മേധാവി സലാഹ് മുഹമ്മദ് ശിഹാബ് എന്നിവരും സന്നിഹിതരായിരുന്നു.

article-image

hjfhjyf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed