അത്തദ്കീർ ദ്വൈമാസ കാമ്പയിന് തുടക്കമായി


മനാമ: സമസ്ത ബഹ്റൈൻ അത്തദ്കീർ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന് സമസ്ത കേന്ദ്ര ആസ്ഥാനത്ത് തുടക്കംകുറിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിനിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് ഫഖ്റുദ്ദീൻ കോയ തങ്ങൾ തേങ്ങാപട്ടണം നിർവഹിച്ചു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്‍റ് യാസർ ജിഫ്‌രി തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ജനറൽ സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ് സ്വാഗതവും സെക്രട്ടറി ശഹീം ദാരിമി കിനാലൂർ നന്ദിയും പറഞ്ഞു. കാമ്പയിനിന്‍റെ ഭാഗമായി സമസ്തയുടെ മദ്റസകൾ കേന്ദ്രീകരിച്ച് വേനൽ അവധിക്കാല പഠന ക്ലാസുകളും മറ്റു വിജ്ഞാന സദസ്സുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed