ഉയർന്ന ടിക്കറ്റ് നിരക്ക്; പ്രവാസികൾക്ക് ആശ്വാസമായി ചാർ‍ട്ടേഡ് വിമാനങ്ങൾ‍ സർ‍വീസ് ആരംഭിച്ചു


നാട്ടിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയർ‍ന്ന പശ്ചാത്തലത്തിൽ‍ ട്രാവൽ‍ ഏജൻസികളും സാമൂഹിക പ്രവർ‍ത്തകരും ഏർ‍പ്പെടുത്തിയ ചാർ‍ട്ടേഡ് വിമാനങ്ങൾ‍ യു.എ.ഇയിൽ‍നിന്ന് സർ‍വീസ് ആരംഭിച്ചു. ഷാർ‍ജയിൽ‍നിന്ന് തിരുവനന്തപുരത്തേക്ക് കഴിഞ്ഞ ദിവസം 183 യാത്രക്കാരുമായി ഗോ എയർ‍ വിമാനം പുറപ്പെട്ടിരുന്നു. 

സാമൂഹിക പ്രവർ‍ത്തകൻ ഷമീർ‍ അഞ്ചലിന്റെ നേതൃത്വത്തിലായിരുന്നു ഈ വിമാനം ഒരുക്കിയത്. മറ്റു വിമാനങ്ങളേക്കാൾ‍ കുറഞ്ഞ നിരക്കാണ് ചാർ‍ട്ടേഡ് വിമാനങ്ങൾ‍ ഈടാക്കുന്നതെന്ന് ട്രാവൽ‍ ഏജൻസികൾ‍ അവകാശപ്പെടുന്നു. സ്വകാര്യ ട്രാവൽ‍ ഏജൻസി ഒരുക്കുന്ന മറ്റൊരു വിമാനം റാസൽ‍ഖൈമയിൽ‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്ന് പുറപ്പെടും.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed