സച്ചിന്റെ റെക്കോഡ് ഭേതിച്ച് കോഹ്‌ലി


ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്‍റെ പേരിലായിരുന്ന ഒരു റിക്കാർഡ്കൂടി വിരാട് കോഹ്‌ലി തന്‍റെ പേരിലേക്ക് മാറ്റി. എവേ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് എന്ന റിക്കാർഡാണ് കോഹ‌്‌ലി മറികടന്നത്. 

സച്ചിന്‍റെ 5065 റൺസ് ആയിരുന്നു ഇതുവരെ റിക്കാർഡ്. തന്‍റെ 104ആം ഇന്നിംഗ്സിലാണ് കോഹ്‌ലിയുടെ നേട്ടം. എം.എസ്. ധോണി (4520), രാഹുൽ ദ്രാ വിഡ് (3998), സൗരവ് ഗാംഗുലി (3468) എന്നിവരാണ് ഈ പട്ടികയിൽ കോഹ്‌ലിക്കും സച്ചിനും പിന്നിലുള്ളത്. 

ദക്ഷിണാഫ്രിക്കയ്ക്കെതിരേ 63 പന്തിൽ 51 റൺസ് നേടിയ ഇന്നിംഗ്സിലൂടെയാണ് കോഹ്‌ലി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.

You might also like

Most Viewed