ജനുവരി 12ന് ഒമാനിൽ പൊതു അവധി


ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികം പ്രമാണിച്ചാണ് രാജ്യത്ത് ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അധികൃതർ പുറപ്പെടുവിച്ചു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റ് നിയമ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് ജനുവരി 12ന് ഔദ്യോഗിക അവധിയായിരിക്കും. ഒമാനിലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് നേരത്തെ സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 88/2022 എന്ന നമ്പറിലുള്ള ഉത്തരവിൽ ഒമാനിലെ സർക്കാർ സർക്കാർ സംവിധാനങ്ങൾക്കും പൊതു മേഖലയ്ക്കും ഒപ്പം സ്വകാര്യ മേഖലയ്ക്കും ബാധകമായ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

article-image

dfgdf

You might also like

  • Lulu Exhange
  • NEC REMIT

Most Viewed