തമിഴ്നാട്ടിൽ വളർത്തുനായയെ പട്ടി എന്ന് വിളിച്ച അയൽവാസിയെ കുത്തിക്കൊന്നു

വളർത്തുനായയെ പട്ടി എന്ന് വിളിച്ചതിന് അയൽവാസിയെ കുത്തിക്കൊന്നു. തമിഴ്‌നാട് ദിണ്ടിഗലിൽ മരവപ്പട്ടിയിലാണ് സംഭവം. ഉലഗംപട്ടിയാർകോട്ടം സ്വദേശി രായപ്പനാണ് (62) മരിച്ചത്. സംഭവത്തിൽ അയൽവാസികളായ നിർമ്മല ഫാത്തിമ ഇവരുടെ മക്കളായ ഡാനിയൽ, വിന്‍സന്റ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ വളർത്തുനായയെ പട്ടിയെന്ന് വിളിച്ചതിന് നിർമ്മലയുടെ അകന്ന ബന്ധുവും അയൽവാസിയുമായ രായപ്പനുമായി നിരവധി തവണ തർക്കങ്ങളുണ്ടായിട്ടുള്ളതായി പൊലീസ് പറയുന്നു. നായയെ കെട്ടിയിടാന്‍ രായപ്പന്‍ ഇവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംഭവ ദിവസം തങ്ങളുടെ കൃഷിയിടത്തിലെ മോട്ടോർ ഓണ്‍ ചെയ്യാന്‍ കൊച്ചുമകനോട് രായപ്പന്‍ ആവശ്യപ്പെട്ടു. പട്ടി കടിക്കാന്‍ വരികയാണെങ്കിൽ തടുക്കാന്‍ ഒരു വടി കയ്യിലെടുക്കാനും കൊച്ചുമകനോട് അദ്ദേഹം പറഞ്ഞു. ഇത് കേട്ട ഡാനിയൽ എത്തി രായപ്പനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
drydry