ജമ്മു കാഷ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പോലീസുകാരന് വീരമൃത്യു

ജമ്മു കാഷ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെടുകയും സിആർപിഎഫ് ജവാന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ പിംഗ്‌ലാന ഗ്രാമത്തിലാണ് സംഭവം.
മേഖലയിലെ പോലീസിന്‍റെയും സിആർപിഎഫിന്‍റെയും സംയുക്ത ചെക്ക് പോസ്റ്റിനു നേരെ ഒളിഞ്ഞിരുന്ന ഭീകരർ നിറയൊഴിക്കുകയായിരുന്നു. സ്ഥലത്ത് ഭീകരർക്കായി കൂടുതൽ സുരക്ഷാസേന തെരച്ചിൽ തുടങ്ങി.
azgh