ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയും സുഹൃത്തും


കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അശ്വതി കുറ്റം സമ്മതിച്ചു. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കുഞ്ഞ് സാമ്പത്തിക ബാധ്യത ആകുമെന്ന് കരുതിയെന്നും അമ്മ മൊഴി നൽകി. ഇരുവരുടെയും കുഞ്ഞ് ആണെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. കുഞ്ഞിന്റെ ശരീരത്തിൽ നിരന്തരം മുറിവുണ്ടാക്കി. ന്യുമോണിയ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. കുഞ്ഞിനെ കൊല്ലുമെന്ന് രണ്ടുദിവസം മുൻപ് ഷാനിഫ് പറഞ്ഞുവെന്നും അശ്വതി പറഞ്ഞു.

കാൽമുട്ട്കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു കൊന്നതായി അമ്മയുടെ സുഹൃത്തായ കണ്ണൂർ സ്വദേശി ഷാനിഫ് പൊലീസിന് മൊഴി നൽകിയിരുന്നു. മരണം ഉറപ്പിക്കാൻ കുട്ടിയെ കടിച്ചെന്നും ഷാനിഫ് വ്യക്തമാക്കി. ഷാനിഫിന്റെ ഉമിനീർ ശാസ്ത്രീയ പരിശോധന നടത്തും. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. കറുകപ്പള്ളിയിലെ ലോഡ്ജിൽ നിന്ന് തിങ്കളാഴ്ചയാണ് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

article-image

ADSDSADSASDDADS

You might also like

Most Viewed