2024−ന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് യെച്ചൂരി


രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2024−ന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണിതെന്നും രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും യെച്ചൂരി പ്രതികരിച്ചു.

അതേസമയം, രണ്ടുദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ദില്ലിയിൽ ആരംഭിച്ചു. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ഉയർന്നു വന്നേക്കും. ഇതിന് പുറമേ ത്രിപുര ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും രണ്ടുദിവസങ്ങളിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ഉണ്ടാകും.

article-image

ewrtewt

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed