കത്ത് വിവാദം: ജനുവരി ഏഴിന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ബിജെപി ഹർത്താൽ

കത്ത് വിവാദവുമായി ബന്ധപ്പെട്ട് ജനുവരി ഏഴിന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. മേയർ ആര്യാ രാജേന്ദ്രൻ രാജി വയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഹർത്താലിന് മുന്നോടിയായി ജനുവരി രണ്ടുമുതൽ അഞ്ചുവരെ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചു.
ജനുവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ് അറിയിച്ചു.
്ിപമിുപ