ഹർ‍ത്താൽ‍ ആക്രമണം: ‘അബ്ദുൾ‍ സത്താറിനെ കേരളത്തിലെ എല്ലാ കേസുകളിലും പ്രതിയാക്കാം’; ഹൈക്കോടതി


പോപ്പുലർ‍ ഫ്രണ്ട് ഹർ‍ത്താലിലെ അക്രമ സംഭവങ്ങളിൽ‍ പാർ‍ട്ടി സംസ്ഥാന ജനറൽ‍ സെക്രട്ടറി അബ്ദുൾ‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാൻ സർ‍ക്കാരിന് ഹൈക്കോടതി നിർ‍ദേശം. പിഎഫ്‌ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹർ‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ‍ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാൽ‍ മാത്രം പ്രതികൾ‍ക്ക് ജാമ്യം നൽ‍കിയാൽ‍ മതി. അല്ലെങ്കിൽ‍ സ്വത്ത് കണ്ടുകെട്ടൽ‍ അടക്കമുള്ള നടപടികൾ‍ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്‌ട്രേറ്റ് കോടതികൾ‍ക്കും നിർ‍ദേശം നൽ‍കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെ‍ഞ്ച് ഉത്തരവിട്ടു.

 

 

article-image

ruddru

You might also like

Most Viewed