ഗുരുവായൂരിൽ ഏട്ടു പേരെ ആക്രമിച്ച തെരുവുനായയ്ക്കു പേവിഷബാധ


ക്ഷേത്രനടയിൽ ഏട്ടു പേരെ ആക്രമിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണു സ്ഥിരീകരണം. കിഴക്കേ നടപ്പന്തലിലും പടിഞ്ഞാറെ നടപ്പുരയിലെ പ്രസാദ കൗണ്ടറിനടുത്തുംവച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഏഴു വയസുകാരനെയടക്കം എട്ടു പേരെയാണ് നായ ആക്രമിച്ചത്. നാട്ടുകാർ ചേർന്നു തല്ലിക്കൊന്ന നായയെ മണ്ണുത്തി വെറ്ററിനറി കോളജിൽ പോസ്റ്റുമോർട്ടം നടത്തുകയും പേ വിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വാക്സിൻ ഇല്ലാത്തതിനാൽ തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചാണ് വാക്സിൻ നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed