മാള അന്നമനടയിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം

മാള അന്നമനടയിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ബുധനാഴ്ച പുലർച്ചെ വീശിയ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി കമ്പി പൊട്ടിവീണ് മേഖലയിൽ വൈദ്യുതിവിതരണം താറുമാറായിരിക്കുകയാണ്. വീടുകളുടെ ഓടിട്ട മേൽക്കൂരകൾ പറന്നു പോകുകയും ചെയ്തു.