ഇന്ത്യയിൽ വിമാന യാത്രാ നിരക്ക് കുത്തനെ കൂടും


രാജ്യത്ത് വിമാന യാത്രാ നിരക്ക് കുത്തനെ കൂടും. പൊതുമേഖല എണ്ണകന്പനികൾ‍ വിമാന ഇന്ധനത്തിന്‍റെ വില കൂട്ടിയ സാഹചര്യത്തിലാണ് ഇത്. 15 ശതമാനം നിരക്ക് കൂട്ടാതെ പിടിച്ചുനിൽ‍ക്കാനാവില്ലെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. നിരക്ക് വർ‍ധന അനിവാര്യമാണെന്ന് മറ്റ് കന്പനികളും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർ‍ഷത്തിനിടെ വിമാന ഇന്ധനനിരക്കിൽ‍ 120 ശതമാനത്തിന്‍റെ വർ‍ധനവുണ്ടായി. രൂപയുടെ മൂൽയമിടിഞ്ഞതും വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്നും വിമാനകന്പനികൾ‍ പറയുന്നു.

കോവിഡിനുശേഷം വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിച്ചുവരുന്പോഴാണ് യുക്രെയ്‌നിലെ യുദ്ധം മൂലം ഇന്ധനവിലയിൽ‍ വലിയ വർ‍ധനവ് ഉണ്ടായത്. വിമാനടിക്കറ്റിന്‍റെ 30 മുതൽ‍ 40 ശതമാനം വരെയുള്ള തുക ഇന്ധനത്തിന് മാത്രം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്നു വിമാനകന്പനികൾ‍ പറയുന്നു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed