ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ; മുകേഷ് അംബാനിയെ തള്ളി ചാങ് പെങ് ഷാവോ


ഏഷ്യയിലെ ഏറ്റവും വലിയ സന്പന്നൻ ഇനി മുകേഷ് അംബാനിയല്ല. ക്രിപ്‌റ്റോ കറൻസി ഏക്‌സ്‌ചേഞ്ചായ ബിനാൻ‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ‍ ചാങ് പെങ് ഷാവോ സന്പത്തിൽ‍ അതി സന്പന്നരുടെ പട്ടികയിൽ‍ മുന്‍നിരയിലെത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്യുന്നത്. ബ്ലൂംബെർ‍ഗ് ബില്യണേഴ്‌സ് ഇൻഡെക്‌സ് പ്രകാരം ചൈനീസ് − കനേഡിയൻ സംരംഭകനായ ചാങ് പെങ് ഷാവോയുടെ ആകെ ആസ്തി 96.5 ശതകോടി ഡോളർ‍ (ഏകദേശം 7.13 ലക്ഷം കോടി രൂപ) ആണ്.രാജ്യാന്തര തലത്തിൽ‍ ഡിജിറ്റൽ‍ കറൻസി വൻ പ്രചാരം നേടിയതാണ് ഷാവോ അടക്കമുള്ളവർ‍ക്ക് തുണയായത്. മറ്റു ക്രിപ്‌റ്റോ കറൻസി സ്ഥാപകരുടെ ആസ്തികളിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. 

എഥേറിയം സ്രഷ്ടാവ് വിതലിക് ബട്ടറിൻ, കോയിൻബേസ് സ്ഥാപകൻ‍ ബ്രയാൻ ആംസ്‌ട്രോങ് എന്നിവരും ശതകോടീശ്വരന്‍മാരുടെ പട്ടികയിലിടം നേടിയിട്ടുണ്ട്.2017 ലാണ് ഷാവോ ബിനാൻ‍സിന് തുടക്കമിടുന്നത്. വൈകാതെ ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായി അത് മാറുകയായിരുന്നു.  ക്രിപ്‌റ്റോ കറൻസികൾ‍ നേടിയ പ്രചാരമാണ് ഈ സംരംഭകന് തുണയായത്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed