കാസര്‍ഗോട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ റാഗിങ്; ബലമായി മുടി മുറിച്ചു


 

കാസർഗോഡ്: ഉപ്പള സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ പ്‌ളസ് വൺ വിദ്യാർത്ഥിയുടെ മുടി സീനിയർ വിദ്യാർത്ഥികൾ മുറിച്ചു. റാഗിംഗിന്റെ ഭാഗമായാണ് മുടി മുറിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മുടി വെട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമം വഴി പ്രചരിച്ചതോടെയാണ് വിവരം പുറത്ത് അറിയുന്നത്. റാഗിംഗ് നടത്തിയ സീനിയർ വിദ്യാർത്ഥികൾ തന്നെയാണ് മുടി മുറിക്കുന്നതിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിൽ ഇട്ടത്. സ്കൂൾ സമയം കഴിഞ്ഞതിന് ശേഷം സമീപത്തുള്ള കഫറ്റീരിയയിൽ വച്ചാണ് വിദ്യാർത്ഥിയുടെ മുടി ബലമായി മുറിച്ചത്.
അതേസമയം റാഗിംഗ് നടത്തിയ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ വെളിപ്പെടുത്തി. ഇവർക്കെതിരെ ഇതുവരെയായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

You might also like

Most Viewed