മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന മിനി ലോറി ഡ്രൈവർ അറസ്റ്റിൽ


ചാലക്കുടി: മന്ത്രിയുടെ വാഹനം കടന്നുപോകാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ മിനി ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി പ്രൊഫ.ആർ. ബിന്ദുവിന്റെ വാഹനത്തെ കടന്ന് പോകാൻ അനുവദിക്കാതെയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതിനാണ് കയ്പ്പമംഗലം ആനന്ദഭവനത്തിൽ സൂരജിന്റെ പേരിൽ പൊലീസ് കേസെടുത്തത്.

ദേശീയപാതയിൽ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷന്റെ സർവീസ് റോഡിലായിരുന്നു സംഭവം. എറണാകുളത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് സർവീസ് റോഡിലൂടെ പോയതായിരുന്നു മന്ത്രി. സിഗ്നൽ ജംഗ്ഷനിൽ എത്തിയപ്പോൾ തുടരെ ഹോൺ അടിച്ചിട്ടും മുന്നിൽ കിടന്ന മിനിലോറി വഴി നൽകിയില്ല. പുറത്തിറങ്ങിയ സൂരജ് തുടരെ ഹോൺ മുഴക്കിയതിന് ക്ഷോഭിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

You might also like

  • Straight Forward

Most Viewed