കേരളത്തിൽ ലോക്ഡൗൺ നാളെ അവസാനിക്കും; ഇനി നിയന്ത്രണം തദ്ദേശസ്വയംഭരണകേന്ദ്രങ്ങളിലേക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ നാളെ അവസാനിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേഖലകളെ കേന്ദ്രീകരിച്ചാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. ഏതൊക്കെ മേഖലകളിലാണ് നിയന്ത്രണങ്ങളെന്നും ഇളവുകളുടെ രീതിയെ സംബന്ധിച്ചും ഇന്ന് തീരുമാനമെടുക്കും.

കൊറോണ പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലേക്ക് അതിവേഗം കയറിയതോടെയാണ് കേരളത്തിൽ സന്പൂർണ്ണ ലോക്ഡൗൺ കൊണ്ടുവന്നത്. ആദ്യം ഒരാഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ വീണ്ടും രണ്ടാഴ്ചത്തേക്ക് കൂടിനീട്ടേണ്ടിവന്നു. ഒന്നരമാസം ആകെ വിവിധ ഘട്ടങ്ങളിലെ ലോക്ഡൗണിന് ശേഷമാണ് കൂടുതൽ ഇളവുകളിലേക്ക് സംസ്ഥാനം മാറുന്നത്. എന്നാൽ ജനങ്ങളെ നിയന്ത്രിക്കാൻ പറ്റാത്ത ഇടങ്ങളുടെ ലിസ്റ്റ് പോലീസും ആരോഗ്യവകുപ്പും നൽകിയിട്ടുണ്ടെന്നും അത്തരം മേഖലകളിലെ നിയന്ത്രണം ഭാഗികമായി മാത്രമേ പിൻവലിക്കൂ എന്നും സൂചനയുണ്ട്.

പൊതുഗതാഗതം ടി.പി.ആർ കുറഞ്ഞ മേഖലകളിൽ പതിവുപോലെ ആരംഭിക്കണമെന്ന ശുപാർശ വിദഗ്ദ്ധസമിതി നൽകിയിട്ടുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ വച്ചുള്ള പ്രവർത്തനം മതിയെന്നുമാണ് തത്വത്തിലുള്ള ധാരണ. സാധാരണ ക്കാരുടെ നിത്യവൃത്തിക്ക് സഹായിക്കുന്ന തുണിക്കടകളും ചെരിപ്പുകടകളും കണ്ണട വിൽക്കുന്ന കടകളും തുറക്കാൻ അനുമതിയുണ്ട്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടകൾക്ക് നിലവിൽ നിയന്ത്രണങ്ങളില്ല. അതേ സമയം ഹോട്ടലുകളിലെ ഭാഗിക നിയന്ത്രണം തുടരുമെന്നും സൂചനയുണ്ട്. അതേ സമയം സിനിമാ വ്യവസായത്തിനും ആരോഗ്യരംഗത്തെ ജിമ്മുകൾക്കും മാളുകൾക്കും ഉടൻ പ്രവർത്തനാനുമതി ലഭിക്കില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed