ട്രംപിന് വെല്ലുവിളിയായി റോണ്‍ ഡിസാന്‍റിസ്


2024 യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാനൊരുങ്ങി ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറിയില്‍ മത്‌സരിക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു. ഇലോണ്‍ മസ്‌കുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിലൂടെയാണ് ഡിസാന്‍റിസ് തന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, യുഎന്നിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി, അര്‍ക്കന്‍സോ ഗവര്‍ണര്‍ അസ ഹച്ചിന്‍സണ്‍, ബിസിനസുകാരനായ വിവേക് രാമസ്വാമി എന്നിവര്‍ നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു.

ട്രംപ് ജൂനിയര്‍ എന്നറിയപ്പെടുന്ന റോണ്‍ ഡിസാന്‍റിസ് ട്രംപിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് കണക്കുകൂട്ടലുകള്‍. ട്രംപിന്‍റെ പിന്‍ഗാമിഎന്ന നിലയില്‍ തന്നെയാകും തന്‍റെ പ്രചാരണമെന്ന സൂചന അദ്ദേഹം നല്‍കിക്കഴിഞ്ഞു. ഇറ്റലിയില്‍ വേരുകളുള്ള ഡിസാന്‍റിസ് 2012 ലാണ് യുഎസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2018ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഫ്‌ളോറിഡയില്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2022 ലെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹത്തിന്‍റെ ഗവര്‍ണറായുള്ള വിജയം.

article-image

dsadasads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed