വിരഹാർദ്രം(രഞ്ജൻ മുല്ലോളി)

കണ്ണൻ പിരിഞ്ഞു രാധയെ ഒരുനാൾ
പക്ഷെ മറന്നില്ലൊരുനാളും സഖിയെ
കണ്ണൻ തൻ മനനത്തിൽ നിറഞ്ഞു നിത്യവും
തന്നോമൽ സഖിയാം രാധതൻ രൂപം
വിരഹത്തിൻ തപം കൊണ്ട് വെന്തെരിയുമ്പോഴും
അറിയുന്നു എൻ സഖീ നിൻ പരിഭവങ്ങൾ
ദുഃഖത്താൽ കേഴും നിൻ ഹൃദയത്തിൽ
സ്വാന്തനം ചൊരിയാൻ മോഹമുണ്ടെങ്കിലും
അശക്തൻ ഞാൻ ഭയക്കുന്നു എൻ വാക്കുകൾ
നിൻ വിരഹാഗ്നിയിൽ എണ്ണ പകർന്നെങ്കിലോ
വിരഹത്താൽ തപിക്കും നിൻ ഹൃദയത്തടത്തിങ്കൽ
ഒരു കുളിർ തെന്നലായ് ആശ്വാസമേകുവാൻ
കൊതിയേറെയുണ്ടെങ്കിലും നിസ്സഹായൻ ഞാൻ
എൻ കർമബന്ധങ്ങൾ വഴിമുടക്കുന്നു
ഞാനും നീയും നമ്മുടെ വൃന്ദാവനവും
ഓർമയിലെപ്പോഴും തത്തികളിക്കുന്നു
പല കുറി ആടിയ ലീല വിനോദങ്ങൾ
ഇനിയും മതിയായില്ലെനിക്കെ എന്റോമനേ
വീണ്ടുമീ കള്ളനാ കണ്ണൻ വരുമൊരുനാൾ
അതുവരെക്കുമീ വിരഹത്തെ ചിരികൊണ്ടു പൊതിയുവിൻ…..