ഫ്രന്റ്‌സ് പ്രവർത്തക സംഗമം സംഘടിപ്പിച്ചു


ഫ്രന്റ്‌സ് പ്രവർത്തകരുടെ സമ്പൂർണ സംഗമം സംഘടിപ്പിച്ചു. ജീവിതത്തെ നിറഞ്ഞ പ്രതീക്ഷയോടെ നേരിടണമെന്ന് വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. സംഗമത്തിൽ പ്രവർത്തകരോട് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൽക്കാലികമായുണ്ടാവുന്ന പ്രതിസന്ധികളിൽ തളർന്നു പോവാനോ ജീവിത വിജയത്തെ കുറിച്ച് നിരാശയിലകപ്പെട്ടു പോവുകയോ ചെയ്യരുത്. ഭൂതകാലത്തിൽ നിന്നും പാഠങ്ങളുൾക്കൊണ്ട് കൊണ്ടായിരിക്കണം വർത്തമാനത്തെയും ഭാവിയെയും നിർണയിക്കേണ്ടത്. ചരിത്രത്തിന്റെ ശരിയായ വായനയിലൂടെ മാത്രമേ ജീവിതലക്ഷ്യത്തിലേക്കുള്ള പ്രയാണം വേഗത്തിലാക്കാൻ സാധിക്കുകയുള്ളൂ. പ്രവർത്തനങ്ങളെ കുറിച്ചും നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചുമുള്ള കൂട്ടായ അവലോകനങ്ങളും വിശകലനങ്ങളും എപ്പോഴും സംഭവിക്കണം. അതിലൂടെ മാത്രമേ വീഴ്ചകൾ പരിഹരിക്കാനും തെറ്റുകൾ തിരുത്തി മുന്നോട്ട് പോവാനും സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ദുൽ ഷെരീഫ്, അബ്ദുൽ ഖാദർ, അഹമ്മദ് റഫീഖ്, ടി.ടി. മൊയ്തീൻ, അലി അഷ്‌റഫ് , മുഹമ്മദ് സക്കീർ, വി.കെ.അനീസ് തുടങ്ങിയവർ പൊതു ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതം ആശംസിച്ചു. പി.പി. ജാസിർ ഉൽബോധന പ്രസംഗവും വൈസ് പ്രസിഡന്റ് എം.എം.സുബൈർ സപാനപ്രസംഗവും നടത്തി. സെക്രട്ടറി യൂനുസ് രാജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

article-image

kjhkjhkj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed