അപകീർത്തികരമായ ടിക് ടോക് വിഡിയോക്കെതിരെ പോലീസിൽ പരാതി


ബഹ്റൈനിൽ അടുത്തിടെ മലയാളികളുടെ നേതൃത്വത്തിൽ  നടന്ന സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അപകീർത്തികരമായ ടിക് ടോക് വിഡിയോക്കെതിരെ പോലീസിൽ പരാതി നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് ബഹ്‌റൈനിലുള്ളതെന്നും ഈ കാര്യത്തിൽ നീതി പ്രതീക്ഷിക്കുന്നതായും ഇവർ വ്യക്തമാക്കി. സാമൂഹികപ്രവർത്തനം നടത്തുന്നവരെയും സമൂഹത്തിലെ പല വിഷയങ്ങളിൽ ഇടപെടുന്നവരെയും മോശപ്പെടുത്തുന്ന രീതിയിൽ പേരും മറ്റും ഉൾപ്പെടുത്തിയ വിഡിയോകളും സമീപകാലത്ത് ടിക്ക്ടോക്കിൽ പ്രചരിക്കുന്നുണ്ട്. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന കേസുകളും സജീവമായിട്ടുണ്ട്. ഇത്തരം പ്രവർത്തനം നടത്തുന്നതായി സംശയമുള്ളവരുടെ വിവരങ്ങൾ ആഭ്യന്തരമന്ത്രാലയഅധികൃതർക്ക് കൈമാറിയതായും പരാതിക്കാർ പറഞ്ഞു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed