പുനർജനി എന്ന നൃത്താവിഷ്കാരത്തിന്റെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു


തൊഴിൽ ദിന പരിപാടികളോടനുബന്ധിച്ച് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ അവതരിപ്പിക്കുന്ന പുനർജനി എന്ന നൃത്താവിഷ്കാരത്തിന്റെ ഉൽഘാടനം ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രശസ്ത അഭിനേത്രി ജയാമേനാനാണ് പുനർജനിയുടെ സംവിധായക. 35 ഓളം നർത്തകർ പങ്കെടുക്കുന്ന ഈ നൃത്തശില്പത്തിന്റെ കോറിയോഗ്രാഫി സുന്ദർ ബാലഗോപാൽ, ശ്യാം രാമചന്ദ്രൻ, നീതു അരുൺ എന്നിവരാണ് നിർവഹിക്കുന്നത്. മെയ് 1നാണ് പരിപാടി അവതരിപ്പിക്കപ്പെടുന്നത്.

You might also like

Most Viewed