17 വയസുകാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വ്


കൊല്ലം: പോക്സോ കേസ് പ്രതിക്ക് 30 വർഷം കഠിന തടവ്. തെന്മല സ്വദേശി റെനിൻ വർഗീസിനാണ് കോടതി ശിക്ഷ വിധിച്ചത്. പുനലൂർ അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് ഉത്തരവ്.  30 വർഷം കഠിന തടവും 35,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം കഠിനതടവും കൂടി അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed