മുഹറഖ് മലയാളി സമാജം രണ്ടാംഘട്ട ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു


 

മനാമ; കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലിയില്ലാതെ പ്രയാസം അനുഭവിക്കുന്നവർക്ക് മുഹറഖ് മലയാളി സമാജം രണ്ടാംഘട്ട ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ വിതരണ ചടങ്ങിന് സമാജം അഡ്വൈസറി ബോർഡ് മെമ്പർ മുഹമ്മദ് റഫീഖ്, പ്രസിഡൻറ് അൻവർ നിലമ്പൂർ, ജനറൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർഗോഡ്, മറ്റു ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. വൺ ഹാർട്ട് ബഹ്റൈൻ പ്രതിനിധി ജിനാൻ ജലാൽ, ബി എഫ് സി ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ ടോബി മാത്യു, ബംഗ്ലാദേശ് സൊസൈറ്റി പ്രസിഡൻറ് ആസിഫ് അഹമദ്‌, സെക്രട്ടറി സബുജ് മിലൻ എന്നിവരും വിതരണ ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed