ശ്രീനാരായണ ഗുരു, ശ്രീകൃഷ്ണ ജയന്തി, കുന്പസാരം
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കേരളത്തിലെ സി.പി.ഐ (എം) ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ സ
പ്റ്റംബർ 5ന് കേരളത്തിലെ അപൂർവ്വം ചിലയിടങ്ങളിൽ ശ്രീകൃ
ഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭയാത്രകൾ സംഘടിപ്പിച്ചു
കൊണ്ടാണവർ അത് തെളിയിച്ചത്. സി.പി.ഐ.എമ്മിന്റെ ബാല
സംഘടനയാണ് ഈ ജന്മാഷ്ടമി യാത്രകൾ സംഘടിപ്പിച്ചത്. ബാ
ലഗോകുലം കഴിഞ്ഞ 35 വർഷമായി നടത്തി വന്ന ശോഭയാത്രയിൽ കേരളത്തിലെ ഹിന്ദു സമൂഹം വലിയതോതിൽ പങ്കെടുക്കുന്നത് തടയാനായിരുന്നു ഈ യാത്ര സംഘടിപ്പിച്ചത്.
കൃത്യം ഒരു മാസം മുന്പ് കണ്ണൂരിൽ ഗണേശോത്സവവും പാർട്ടി സംഘടിപ്പിച്ചിരുന്നു. യഥാർത്ഥ മതേതരക്കാരായ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു മതത്തിന്റെ മാത്രം ഉത്സവമായ ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തിയും എങ്ങനെ ആഘോഷിക്കാനാകും എന്ന ചോദ്യത്തിന്റെ ഉത്തരം “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്നാണ്.
ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചിരുന്നു എന്ന് സി.പി.ഐ (എം) വിശ്വസിക്കുന്നത് (ജനിക്കാത്ത ഭഗവാന് ജാന്മദിനവും ആഘോഷവും ഉണ്ടാവാൻ തരമില്ലല്ലോ!) സ്വാഗതാർഹം തന്നെ. ഭാരതീയമായ ആഘോഷങ്ങൾ ആചരിക്കുന്നത് ആ പാർട്ടിക്കും ഗുണം ചെയ്യും. അതുകൊണ്ടായിരിക്കണം പണ്ട് പുച്ചിച്ച് തള്ളിപ്പറഞ്ഞ വ്യക്തികളെയെല്ലാം തന്നെ പാർട്ടി ബോർഡുകളിൽ കുടിയിരുത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ ബാലസംഘത്തിന്റെ പേരിൽ സി.പി.ഐ(എം) നടത്തിയ ശ്രീകൃഷ്ണ ജയന്തി യാത്ര സാമാന്യ മര്യാദകളെയും സാമൂഹ്യ ബോധത്തെയും സാംസ്കാരിക പാരന്പര്യത്തെയും വെല്ലു വിളിക്കുന്നതായിരുന്നു. നവ മാധ്യമങ്ങളിലൂടെ നാം കണ്ട ഈ കാഴ്ചകൾ സാംസ്കാരിക കേരളത്തിന് നാണക്കേടായി. മുസ്ലീം വനിതയെ വെട്ടിക്കൊല്ലാനോങ്ങി നിൽക്കുന്ന ആർ.എസ്.എസ് ഭീകരന്റെ ടാബ്ലോ നമുക്ക് മനസ്സിലാകും. പിണറായിക്കടുത്ത് ചേരിക്കൽ എന്ന സ്ഥലത്ത് ബാലഗോകുലത്തിന്റെ ശോഭയാത്രയിൽ പങ്കെടുത്ത കൊച്ചുകുട്ടികൾക്ക് കൊടുക്കാൻ ഉണ്ടാക്കി വെച്ച പായസം മലിനജലം കോരിയൊഴിച്ച് നശിപ്പിച്ച സഖാക്കളുടെ ധീരകൃത്യവും നമുക്ക് മനസ്സിലാകും. പക്ഷെ കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണത്തിൽ സമാനതകളില്ലാത്ത ആചാര്യനായ ശ്രീനാരായണ ഗുരുദേവന്റെ കഴുത്തിൽ കയറിട്ടു മുറുക്കിയത് സാംസ്കാരിക കേരളത്തിന് തീരാ കളങ്കമായി. കേരളത്തിനു മാത്രമല്ല മുഴുവൻ ഭാരതത്തിനും സാമൂഹ്യ നീതിയുടെയും സാംസ്കാരിക ബോധവും ദിശാബോധവും നൽകിയ ഋഷി തുല്യനായ ശ്രീനാരായണ ഗുരുദേവനെ പ്രതീകാത്മമായി കഴുവിലേറ്റിക്കൊണ്ടാണ് സി.പി.ഐ(എം) അതിന്റെ സംസ്കാരം പ്രകടമാക്കിയത്.
കാര്യങ്ങൾ കൈവിട്ടുപോയി എന്നു കണ്ടപ്പോൾ പാർട്ടിയുടെ പഴയ സെക്രട്ടറിയും പുതിയ സെക്രട്ടറിയും “ബാലസംഘം നടത്തിയത് ശ്രീകൃഷ്ണ ജയന്തിയല്ല മറിച്ച് ഓണാഘോഷത്തിന്റെ സമാപനമാണ്” എന്ന് പ്രസ്താവന ഇറക്കി. പക്ഷെ അപ്പോഴേക്കും ബാലസംഘം നടത്തിയ ശോഭയാത്രയുടെ ചിത്രങ്ങളും വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പാർട്ടി സെക്രട്ടറിയുടെയും മുൻ സെക്രട്ടറിയുടെയും പ്രസ്ഥാവന കേട്ട ശ്രീരാമകൃഷ്ണൻ സഖാവ് താൻ ഉദ്ഘാടനം ചെയ്ത മതേതര ശ്രീകൃഷ്ണ ജയന്തിയുടെ ഫോട്ടോ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റുമായി മുങ്ങി. ഇല്ലെങ്കിൽ ശ്രീരാമകൃഷ്ണൻ സഖാവിന്റെ ഇപ്പോഴത്തെ “പോസ്റ്റ്” മുങ്ങിപ്പോകുമെന്ന് അദ്ദേഹത്തിനു അറിയാം.
കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ശോഭയാത്രയിലൂടെ ചരിത്രപരമായ അപഹാസ്യത നേരിട്ടു എന്ന് കേരളത്തിലെ നേതാക്കൾക്ക് മനസ്സിലായി എന്നത് വളരെ നല്ലകാര്യമാണ്. പാർട്ടിയിലെ കൊഴിഞ്ഞു പോക്ക് തടയാൻ ശ്രീകൃഷ്ണ ജയന്തി നാടകം നടത്തുന്ന സഖാക്കൾ ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞ ഈ വാക്കുകൾ കൂടി വായിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കും.
“ക്രോധാത് ഭവതി സമ്മോഹ
സമ്മോഹാത് സ്മൃതി വിഭ്രമ
സ്മൃതി ഭ്രംശാൽ ബുദ്ധി നാശോ
ബുദ്ധി നാശാത് പ്രണശ്യതി”
ക്രോധം മൂലം മോഹ ഭംഗവും മോഹഭംഗത്തിൽ നിന്നും ഓർമ്മശക്തി നഷ്ടം സംഭവിക്കുകയും അങ്ങനെ ബുദ്ധി നശിച്ചാൽ സർവ്വനാശമായിരിക്കും ഫലം.