ഫാസിസ്റ്റു വേട്ടക്കാർ വിശ്രമ രഹിതരാണ്
നമ്മുടെ നാട്ടിലെ ജന്മിത്തത്തിന്‍റ വാഴ്ചയെയും യൂറോപ്പിലെ ഫ്യൂഡൽ രീതികളെയും കൈയൊഴിഞ്ഞ് ജനാധിപത്യത്തിലേക്ക് നീങ്ങണമെന്ന് ജനം ആഗ്രഹിച്ചത് മതത്തിന്‍റെ ഇടപെടലുകൾ ജനജീവിതത്തെ പല തരത്തിലും പരിമിതപ്പെടുത്തുന്നു എന്ന ജീവിത അനുഭവങ്ങളിലൂടെയാണ്. പകരം സമൂ
ഹം സ്വാംശീകരിച്ച ജനാധിപത്യത്തിന് എതിർ ശബ്ദങ്ങളെ മാനിക്കുന്ന ഒരു സംവിധാനത്തെ പ്രദാനം ചെയ്യുവാൻ കഴിയുന്നു (അപവാദങ്ങൾ ഉണ്ടാകുന്നുണ്ട്). ജനാധിപത്യം അടിസ്ഥാനപരമായി മതത്തിന്‍റെ സാമൂഹിക ഇടങ്ങളെ ചുരുക്കുന്നുണ്ട്. മതം സ്വകാര്യ വിശ്വാസമായിരിക്കണമെന്ന ജനാധിപത്യ വീക്ഷണം മതത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. എന്നാൽ ജനാധിപത്യത്തെ പരസ്യമായി തള്ളിപറയുവാൻ മതസംവിധാനം തയ്യാറല്ല. ജനാധിപത്യത്തിന്‍റെ വളർച്ചയെത്തിയ രാജ്യമാകുവാൻ 20ാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യക്കു കഴിഞ്ഞു. മതത്തെ പക്വമായി കൈകാര്യം ചെയ്യുവാൻ നേതാക്കൾ കാട്ടിയ ആർജ്ജവമാണ് ഇന്ത്യൻ സ്വാതന്ത്ര സമരവിജയത്തിന് അടിസ്ഥാന കാരണം.
ഇന്ത്യക്ക് ജനാധിപത്യ രാജ്യമായി തുടരുവാൻ കഴിയുന്നത് നമ്മുടെ ജനാധിപത്യത്തിന്‍റെ സെക്യുലർ സ്വഭാവം കൊണ്ടാണ്. ബഹുമതങ്ങളുടെ നാട്ടിൽ രാഷ്ട്രീയം പൂർണ്ണമായും മതവിമുക്തമാകണെമെന്നത് ഒരു പൊതു ധാരണയായിരുന്നു. അങ്ങനെ വിവിധ മതക്കാർ ഒറ്റകെട്ടായി സ്വതന്ത്ര സമരങ്ങളിൽ അണിനിരന്നു. ഒന്നാം സ്വതന്ത്ര്യ സമരം പരാജയപ്പെട്ടെന്നു വിലയിരുത്തുന്പോഴും ജനങ്ങൾ ഒന്നായി നടത്തിയ മുന്നേറ്റങ്ങളിൽ കൊളോണിയൽ ഭരണക്കാർ അസ്വസ്ഥരായി. ഒന്നാം സ്വതന്ത്ര സമരത്തിനു ശേഷം ഇന്ത്യൻ ജനങ്ങളെ മതത്തിന്‍റെ സ്വഭാവത്തിൽ വിവിധ ശത്രു ഗ്രൂപ്പുകളായി തിരിച്ചു നിർത്തണമെന്ന വിഭജനതന്ത്രം ബ്രിട്ടീഷുകാർ പ്രയോഗിച്ചു. അന്നു മുതൽ അവർ നടത്തിയ തന്ത്രങ്ങൾ പിൽക്കാലത്ത് ഇന്ത്യാ വിഭജനത്തിനും 1.5 കോടി ജനങ്ങളുടെ പാലായാനത്തിനും 10 ലക്ഷം മരണങ്ങൾക്കും വഴിയൊരുക്കി.
സ്വാതന്ത്ര സമരത്തിന്‍റെ പേരിലുള്ള ആദ്യ സംഘടന കച്ചവടക്കാരായ മുസ്ലിം−ഹിന്ദു മത ഗ്രൂപ്പുകളുടേതായിരുന്നു. അതിന്‍റെ തുടർച്ചയായി നാട്ടു രാജാക്കന്മാരുടെ നേതൃത്വത്തിൽ സജീവമായി തുടങ്ങിയ സമരത്തിൽ ചെറുപ്പക്കാരും അണിനിരന്നു. തിലകനും ലാലാ ലജ്പത്റായും സംഘവും (ലാൽ-ബാൽ−-പാൽ) അരവിന്ദഘോഷ്, സാന്താൾ സമുദായവും മുണ്ട തുടങ്ങിയവരും സമരത്തിന് മുൻനിരയിലുണ്ടായി. സമരത്തിൽ അണിനിരന്നവരിൽ ചിലരെങ്കിലും പ്രകടമായി ഹിന്ദു സവർണ്ണ മതവിശ്വാസ സംഹിതയിൽ അടി യുറച്ചുനിന്നവരായിരുന്നു. അതിന്‍റെ തുടർച്ചയായി ഗാന്ധിജിയുടെ നേതൃത്വം മത വിശ്വാസത്തെയും ഉപയോഗപ്പെടുത്തിയാണ് ജനങ്ങളെ അണിനിരത്തിയത്. അത്തരം സമീപനങ്ങൾ വിജയകരവും ആയിരുന്നു. ഒപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മതേതര ഗ്രൂപ്പുകളും അവരുടെ പങ്ക് നിർവ്വഹിച്ചു. അക്കൂട്ടത്തിൽ ഭഗത്്സിംഗും കൂട്ടരും (അദ്ദേഹം പ്രവർത്തിച്ചു വന്ന ഗദർ പാർട്ടിയും) പിൽക്കാലത്ത് നെഹ്്റുവും സെക്കുലർ ചേരിയുടെ നേതൃത്വത്തിൽ ഉണ്ടായി. ഇസ്ലാം മതത്തിന്‍റെ പേരിൽ പാകിസ്ഥാൻ രാജ്യത്തിനായി പരിശ്രമിച്ച മുഹമ്മദാലി ജിന്ന ഖിലാഫത്തു കാലത്ത് രാഷ്ട്രീയത്തിൽ മത വിശ്വാസം ചേർത്തുവെക്കുന്ന ഗാന്ധിയൻ സമീപനത്തെ എതിർക്കുവാൻ ശ്രമിച്ചിരുന്നു. ഖിലാഫത്ത് വിഷയത്തെ സ്വാതന്ത്ര സമരവുമായി കൂട്ടിവെക്കുന്നത് ഗുണപരമാകുകയില്ല എന്ന് തുറന്നുപറയുവാൻ ജിന്ന മടിച്ചില്ല. ഗാന്ധിജി വിവിധ മത നേതൃത്വത്തെ ഒരിമിച്ചു നിർത്തുവാൻ സദാ ശ്രദ്ധാലുവായിരുന്നു. എന്നാൽ അന്നു മുതൽ തന്നെ അത് ചില അസ്വാരസ്യങ്ങൾക്ക് തുടക്കം കുറിച്ചു. ഭാവനാ സന്പന്നമായ അന്നത്തെ നേതൃത്വം രാഷ്ട്രീയ സമരലോകത്തു നിന്നും വിഭാഗീയമായ മതസ്വധീനത്തെ അകറ്റുന്നതിൽ വിജയിച്ചു. എന്നാൽ പിൽക്കാലത്ത് രാഷ്ട്രീയത്തിലെ തുടർച്ചയായ അപചയം സംഘടിത മതത്തിന്‍റെ അജണ്ടകളാൽ രാഷ്ടീയം നിയന്ത്രിക്കപ്പെടുന്ന അവസരമുണ്ടായി. നെഹ്‌റു ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെങ്കിലും ഇന്ത്യൻ രാഷ്ട്രീയമണ്ധലത്തിലെ കരുത്തുറ്റ ആളായി ഗാന്ധിജി അംഗീകരിച്ചു വന്ന ആൾ വല്ലഭായി പട്ടേൽ ആയിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം നെഹ്റുവിന്റെ നിയന്ത്രണത്തിലാകണമെന്ന് ഗാന്ധിജി തീരുമാനിച്ചതിനു പിന്നിലെ കാരണം നെഹ്‌റുവിന്‍റെ അചലഞ്ചിതമായ സെക്യുലർ നിലപാടുകളാണ്. സ്വാതന്ത്ര സമരത്തിന്‍റെ തുടക്കം എന്ന് വിശേഷിപ്പിക്കുന്ന സൂഫി−സന്യാസി സമരപാരന്പര്യത്തെ പിൽക്കാലത്ത് നെഹ്റുവും കൂട്ടരും മുന്നോട്ടു കൊണ്ടുപോയി. അപ്പോഴും ഗാന്ധിജി ഭയപ്പെട്ടിരുന്നതുപോലെ മത പ്രീണനത്തെ കണ്ടില്ല എന്ന് നടിക്കുകയോ നിശബ്ദമായി പിന്തുണക്കുകയോ ചെയ്യുന്ന പല നിലപാടുകളും ആദ്യകാല സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായി. നെഹ്റുവും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി പട്ടേലും തമ്മിൽ ഉണ്ടായ ഭിന്നതകൾക്കും മറ്റും കാരണം നെഹറുവും ഗ്രൂപ്പും മുന്നോട്ടുവെച്ച സെക്യുലർ രാഷ്ട്രീയ നിലപാടുകളായിരുന്നു. എന്നാൽ പട്ടേൽ തന്‍റെ- soft hinduthwaഉറച്ചു നിന്നു. (പിൽക്കാലാത്ത് ഗുജറാത്തിൽ ഗാന്ധിജിയെക്കാൾ പട്ടേൽ അംഗീകരിക്കപ്പെടുന്നതിൽ BJPബോധപൂർവ്വമായി പദ്ധതികൾ ആസൂത്രണം ചെയ്തു. പട്ടേൽ പ്രതിമാ നിർമ്മാണത്തിലൂടെ അവർ നടപ്പാക്കുന്നതും അതേ അജണ്ട തന്നെ) രാജ്യം നൂറ്റാണ്ടുകളായി പരിപോഷിപ്പിച്ചു വന്ന സെക്യുലർ സമീപനം 1976ലെ 46ാം ഭരണഘടനയുടെ ഭേദഗതിയിലൂടെ നടപ്പിലാക്കി. ഭരണനഘടനാ ഭേദഗതിക്കു മുന്‍പും ഇന്ത്യൻ സർക്കാരുകളുടെ നിലപാട് സെക്യുലറിസത്തിൽ അടി ഉറച്ചതായിരുന്നു. ഇത്തരം മൂല്യങ്ങൾ ഏറെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയായി.
ഒരു വശത്ത് ശക്തമായ സെക്യുലർ ഭരണാധികാരികൾ നിലയുറപ്പിച്ചു എങ്കിലും മറ്റൊരു വശത്ത് ഹിന്ദുത്വ ശക്തികളും സജീവമായി പ്രവർത്തിച്ചു. RSS രൂപീകരണവും പിൽക്കാലത്ത് പാകിസ്ഥാൻ വാദം മുതലാക്കിയും അവർ സ്വതന്ത്ര ഇന്ത്യയിൽ ബ്രിട്ടീഷ്−നാടുവാഴി മമതയിലൂടെ തങ്ങൾക്ക് കിട്ടിയ ദുഷ്പേർ മാറ്റി എഴുതുവാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ഇസ്ലാം വിദ്വേഷം ഗന്ധിവധത്തിലേയ്ക്കാണ് അവരെ എത്തിച്ചത്. അതവരെ കൂടുതൽ ഒറ്റപ്പെടുത്തി. സംഘത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈദ്ധാന്തികൻ ഗോൾവൾക്കറുടെ തണലിലും സംഘടന തിരിച്ചുവരവ് നടത്താൻ വിജയിച്ചില്ല. ഹിന്ദു മഹാസഭയുടെ രൂപീകരണവും അതിന്‍റെ നേതാവും സ്വാതന്ത്ര്യ സമരത്തിൽ ഒരു ഘട്ടം വരെ സജീവമായിരുന്ന സർവ്വർക്കർറും (ബ്രിട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്ത് അവരുടെ സ്വഹൃദം പിടുച്ചു പറ്റി) ഹൈന്ദവ വർഗ്ഗീയതയുടെ ശക്തരായ നേതാക്കളായി. മതേതര ഭരണം മുന്നോട്ട് പോകുന്പോഴും ജനങ്ങളുടെ ഇടയിൽ ആര്യസമാജം, RSS, ഹിന്ദു മഹാസഭ, വിദ്യാർത്ഥി− യുവജന −ആദിവാസി− കർഷക കൂട്ടായ്മകളിലൂടെ വർഗ്ഗീയ വൽക്കരണം തകൃതിയായി നടന്നു. അതിന്‍റെ ഭാഗമായി യു.പി, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻ വർഗ്ഗീയ കലാപങ്ങൾ ആവർത്തിച്ചു. യു.പിയിലെ സംസ്ഥാന പോലീസ് സേനയിൽ (PAC) ഇസ്ലാം വിരുദ്ധ കലാപങ്ങൾക്കു നേരിട്ട് സഹായം ചെയ്ത നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോൺഗ്രസ്സ് പാർട്ടിക്കു മാത്രമേ കേന്ദ്ര ഭരണം കൊണ്ടുപോകാൻ കഴിയുകയുള്ളൂ എന്ന് മോറാർജിയും ചരൺസിംഗും വി.പി സിംഗും ദേവഗൗഡയും ഒക്കെ തെളിയിച്ചിട്ടുണ്ട്. ഇവരുടെ കക്ഷികൾ പല കാരണത്താൽ ശിഥിലമാകുന്പോൾ RSS സംഘടനകൾ അവരുടെ അടിത്തറ വളർത്തി. ആഗോള വൽക്കരണം മൂന്നാം രാജ്യങ്ങളിൽ വിദേശ കുത്തകകളെയും ഒപ്പം വർഗ്ഗീയ സംഘടനെയും കൂടുതൽ വളർത്തി.
ജനങ്ങളിൽ സ്വകാര്യവൽക്കരണം ഉണ്ടാക്കിയ ജീവിത പ്രാരാബ്ദങ്ങൾ, ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ അപചയം ഒക്കെ ജനങ്ങളെ കൂടുതൽ കൂടുതൽ വർഗ്ഗീയവൽക്കരിച്ചു. ബാബറി മസ്ജീദ് വിഷയം, അതിനെ കൂടുതൽ സജീവമാക്കിയ മണ്ധൽ കമ്മിഷൻ BJPയുടെ ദേശീയ രാഷ്ട്രീയ സ്വാധീനത്തെ ശക്തമാക്കി. വാജ്പേയ്്യുടെ ഭരണ പരാജയത്തെ മറക്കും വിധം മന്‍മോഹൻ സിംഗിന്‍റെ 10 വർഷത്തെ ജനവിരുദ്ധ നിലപാടുകൾ BJPയുടെ കസേര ഉറപ്പിച്ചു. വാജ്പേയിയുടെ ആണവപരീക്ഷണം തുടങ്ങിയ ദേശീയ വികാരത്തെ തീപിടിപ്പിക്കുന്ന നയങ്ങളും ഇസ്രയേ
ൽ− അമേരിക്കൻ പക്ഷപാതവും നടപ്പാക്കിയെ
ങ്കിലും ഹിന്ദു ഫാസിസം അത്രകണ്ട് അസഹിഷ്ണതകളിലേയ്ക്ക് രാജ്യ വ്യാപകമായി കട
ന്നില്ല. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സം
സ്ഥാനങ്ങളിലെ മത അസ്വാരസ്യങ്ങൾ രാജ്യ
ത്താകെ പടരുവാൻ അവസരം ഉരുത്തിരിഞ്ഞില്ല. എന്നാൽ അതിനും മുന്‍പേ തൊഴിലവകാശ പ്രവർത്തകരെ കൊലപ്പെടുത്തുന്നതിൽ മുതലാളിമാരും ഹിന്ദുവർഗ്ഗീയ വാദികളും ഒരുമിച്ചു. ബോംബെയിലെ തൊഴിലാളി നേതാവും(cpi) MLAയുമായിരുന്ന കൃഷ്ണ ദേശായിയെ 1970ൽ ശിവസേന കൊലപ്പെടുത്തി. ബാൽ താക്കറെ കമ്മ്യൂണിസ്റ്റുകളെ എവിടെ കണ്ടാലും കൊലപെടുത്തണമെന്നാഹ്വനം ചെയ്തു. രാം ജത്മാലിനി കൊലയാളികളെ നിയമപരമായി രക്ഷിച്ചു. ഈ കൊലപാതകം ബോംബെയിലെ ശക്തമായ തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. തൊഴിലാളികളുടെ ഇടയിൽ പ്രാദേശികവാദവും വർഗ്ഗീയതയും ശക്തമായി. പിന്നീട് ദത്ത സമാന്ത് (1984 ലിലെ പാർലിമെന്‍റ് അംഗവും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്നു) എന്ന തൊഴിലാളി നേതാവും ഡോക്ടർ സാഹബ് എന്ന് വിളിപ്പേരുമുള്ള അദ്ദേഹം 1997ൽ കൊലചെയ്യപ്പെട്ടു. ഈ തവണ കൊലനടത്തിയത് ചോട്ടാ രാജൻ ടീമിന്‍റെ നേതൃത്വത്തിൽ ആയിരുന്നു. ഇതോടെ ബോംബെ തൊഴിൽ മേഖലയിൽ നിന്നും ഇടതുപക്ഷ യൂണിയനുകളുടെ പടിയിറക്കം പൂർണ്ണമായി എന്ന് പറയാം. ഡൽഹിയിലെ തൊഴിലാളികളുടെ പ്രിയപ്പെട്ടവനും അദ്ധ്യാപകനും നാടകക്കാരനുമായിരുന്ന സഫ്ദർ ഹാഷ്മിയെ 1989 പുതുവർഷത്തിൽ നാടകവേദിയിൽവെച്ചു കൊലപ്പെടുത്തിയത് കോൺഗ്രസ്സ് ഗുണ്ടകളായിരുന്നു. ഛത്തീസ്ഗഡിലെ ഖനി തൊഴിലാളികൾ അടിമകളെ ഓർമ്മിപ്പിക്കും വിധമാണ് ജീവിച്ചു പോന്നത്. അവരുടെ നദികൾ വിഷലിപ്തമാക്കിയ ഖനി മുതലാളിമാർക്കെതിരെ തൊഴിലാളികളെ സംഘടിപ്പിച്ച നേതാവാണ് ശങ്കർ ഗുഹാ നിയോഗി. അദ്ദേഹം നേതൃത്വം കൊടുത്ത മുക്തി മോർച്ച എന്ന തൊഴിലാളി സംഘം ആദിവാസികൾക്കായി ആശുപത്രിയും സ്കൂളുകളും നടത്തിവന്നു. തൊഴിൽ സമരങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കുവാൻ 1980 കളിൽ അവർ കുറച്ചൊക്കെ വിജയിച്ചു. ഗുഹായുടെ ഗ്രൂപ്പിൽ പിന്നീടുവന്ന ബിനായക് സെൻ പാവപ്പെട്ടവർക്കായി ആശുപത്രി പ്രവർത്തനത്തിൽ ഇടപെട്ടു വരികെയാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ആരോപണത്തിന്‍റെ പേരിൽ ജയിലിൽ അടച്ചത്. ഇന്ത്യയിൽ ഇടതുപക്ഷ തൊഴിലാളി യൂണിയൻ പ്രവർത്തകരെ കൊലപ്പെടുത്തിയ പല സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. ഒരു കുറ്റവാളിയെ പോലും ശിക്ഷിക്കുവാൻ നമ്മുടെ ജുഡീഷ്യറി വിജയിച്ചില്ല.
മതങ്ങൾ ദിനംപ്രതി അവരുടെ അസഹിഷ്ണതരോഗത്തിനു കൂടുതൽ കൂടുതൽ വിധേയരാണ്. ലോകത്തുണ്ടായ പല സംഭവങ്ങളും പ്രത്യേകിച്ച് ഇസ്ലാം മതത്തിന്‍റെ പേരിൽ ഭീകരതനടപ്പാകുന്ന സംഘടനയുടെ പാത പിന്തുട
ർന്ന് മറ്റ് മത ഗ്രൂപ്പുകളും 90 കൾക്കു ശേഷം കൂടുതലായി തീവ്രവാദ നിലപാടിലേയ്ക്ക് എത്തുന്നു. പ്രസ്തുത നയങ്ങൾ നമ്മുടെ ഇടയിൽ ഭീതിജനകമായ അവസ്ഥ രൂപപ്പെടുത്തുന്നതിൽ RSS ഉം അനുബന്ധ ഗ്രൂപ്പുകളും മത്സരിക്കുകയാണ്. വർഗ്ഗീയ കലാപങ്ങൾ പടർത്തുന്നതിൽ പിന്നോക്കം പോകാത്ത സാമൂഹിക വിരുദ്ധ സംഘടനകൾ സാഹിത്യകാരന്മാരെയും വെറുതെ വിടാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. M.F Hussain ന് നാട് വിടേണ്ടിവന്നത് നിരവധി സമാന സംഭവങ്ങളിൽ ഒന്ന് മാത്രം. കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ച സ്റ്റയിൻസ്നേയും കൂട്ടരെയും വധിച്ച ക്രിമിനലുകൾ അവരുടെ ധർമ്മം നിർവ്വഹിച്ചു എന്ന് പരസ്യപ്പെടുത്തുന്നു. ഹിന്ദി സിനിമകളായ fire, water തുടങ്ങിയവക്കെതിരായും അതിന്‍റെ സംവിധായിക ദീപ മേത്തക്കെതിരെയും നടത്തിയ കൊലവിളികൾ വളരെ അപകടകരമായ വിഷയമായിരുന്നു. moral policing രാജ്യവ്യപകമാക്കി വ്യത്യസ്ത മത മൗലികവാദികൾ നടത്തുന്ന കൊലവിളികൾ കേരളത്തിലും എത്തിയിരിക്കുന്നു. തമിഴ് ദ്രവീഡിയൻ നോവലിസ്റ്റ് പെരുമാൾ മുരുഗനെതിരായ ആക്രമണം തമിഴ് പാരന്പര്യത്തിനുതന്നെ നാണകേടുവരുത്തി. തമിഴ്നാട്ടിൽ സമാനമായ മറ്റു ചില ആക്രമണങ്ങളും എഴുത്തുകാർക്ക് എതിരെ ഉണ്ടായി. ഇതിനെതിരെ ദേശീയമായ പ്രധിരോധ ശബ്ദങ്ങൾ സാഹിത്യരംഗത്തുനിന്ന് പോലും വേണ്ട വിധത്തിൽ ഉയർന്നില്ല . മഹാരാഷ്ട്രയിലെ രാഷ്ട്രീയ കൊലപതങ്ങളിൽ എല്ലാം ശിവസേന മുഖ്യ പങ്കുവഹിച്ചു. മഹാരാഷ്ട്രയിൽ ശക്തമായി നിലനിൽക്കുന്ന അന്ധ വിശ്വാസത്തിന്റെ മറവിലെ ചൂഷണത്തിന്നെതിരെ സമരം ചെയ്യുകയും അതു തടയുവാനുള്ള ബിൽ നടപ്പാക്കുവാൻ പ്രചരണം നടത്തിയ ദബോൽക്കറെയെ വർഗ്ഗീയവാദികൾ കൊലചെയ്തിട്ടു രണ്ട് വർഷം കഴിഞ്ഞു. പക്ഷെ കൊലപാതകികൾ ശിക്ഷിക്കപ്പെട്ടില്ല. അതിനു ശേഷം cpiയുടെ അഖിലേന്ത്യാ നേതവ് പൻസസാരെയെ വെടിവെച്ചു കൊലപ്പെടുത്തിയിട്ടും കുറ്റവാളികൾ സ്വതന്ത്രരാണ്. ഫ്ളാറ്റ് മാഫിയക്കാരുടെ നോട്ടപുള്ളിയായിരുന്ന പൻസാരാ വിഷയത്തിലും സർക്കാരും പൊതു സമൂഹവും നിരുത്തരവാദപരമായ നിലപാടുകളുമായി മുന്നോട്ട് പോകുകയാണ്.
കർണ്ണാടകയിലെ ഹനുമാൻ സേന തുടങ്ങിയ ചില ത്രീവ്രവാദ ഗ്രൂപ്പുകൾ മംഗലാപുരത്ത് പലയിടങ്ങളിലായി നിരവധി ആക്രമണങ്ങൾ നടത്തി. കർണ്ണാടകത്തിന്‍റെ ഭാഷാപണ്ധിതനും മുൻ VC ചാൻസിലറുമായ കൽബുർഗിയെയും മഹാരാഷ്ട്ര മോഡലിൽ വെടിവെച്ചു കൊന്നു. അദ്ദേഹത്തിന്‍റെ സുഹൃദ് ഭാർഗ്ഗവിയേയും ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിൽ എതിർ ശബ്ദങ്ങളെ വധിക്കുവാൻ തക്കവണ്ണം വർഗ്ഗീയ ഗ്രൂപ്പുകൾ നാടിന്‍റെ സ്വൈര്യജീവിതം കൈയ്യിലെടുത്തിരിക്കുകയാണ്. രാജ്യത്താകമാനം വിവിധ രൂപത്തിൽ മറ്റു പക്ഷത്തുള്ളവരുടെ മുകളിൽ ആക്രമണങ്ങൾ നടന്നു വരുന്നു: കാലാകാലമായി ജനങ്ങൾ വിളിച്ചു വന്ന നാടിന്‍റെ, റോഡുകളുടെ സ്ഥാപനങ്ങളുടെ പേരുകൾ പ്രത്യേക താൽപ്പര്യ പ്രകാരം മാറ്റി വരുന്നു.ഒപ്പം തങ്ങളുടെ വർഗ്ഗീയ അജണ്ടകളുടെ പ്രചാരകരെ പ്രധാന മേഖലയിൽ സ്ഥാപിച്ച് കാവിവൽക്കരണം തകൃതിയാക്കി തീർത്തു. ഗുജറാത്തിലെ വർഗ്ഗീയ കലാപങ്ങൾക്കു മുന്‍പുതന്നെ സ്കൂൾ പാഠപുസ്തകങ്ങളിൽ വൻ തോതിൽ പൊളിച്ചെഴുത്ത് നടത്തിയിരുന്നു. ഗാന്ധിഘാതകനായ ഗോട്സെയുടെ ഓർമ്മ ദിനങ്ങളും മറ്റു സ്ഥാപനങ്ങളും പണിഞ്ഞ് അയാളെ ആരാധനാ പാത്രമാക്കുന്നതിൽ BJP കേന്ദ്ര നേതൃത്വം സംതൃപ്തരാണ്. ഹൈന്ദവ ഇതര മതങ്ങൾ വെച്ചുപുലർത്തുന്ന ചില നിലപാടുകൾ RSSനെയും അനുബന്ധ ഗ്രൂപ്പിനെയും ഒറ്റപ്പെടുത്തുന്നതിൽ സമൂഹം ആർജിക്കേണ്ട വിജയത്തിന് തടസ്സം വരുത്തുന്നു. സനൽ ഇടമുറകിനു സ്വിറ്റ്സർലന്റിലേക്ക് താമസം മാറ്റേണ്ടി വന്നത് ബോംബെയിലെ ചില ക്രിസ്ത്യൻ ഗ്രൂപ്പിന്‍റെ ജനാധിപത്യവിരുദ്ധ നിലപാടുകൾ കൊണ്ടാണ്. ഒപ്പം ചേകന്നൂർ മൗലവി കൊല്ലപ്പെട്ടതും കുറ്റവാളികളെ കണ്ടെത്താൻ കഴിയാഞ്ഞതും തസ്ലിമ പ്രവാസിയായി അലയേണ്ടി വരുന്നതും എല്ലാ മതങ്ങളും വിമർശനങ്ങളെ ഭീരുത്വതോടെ കാണുന്നു എന്നാണ് ഓർമ്മിപ്പിക്കുന്നത്.
ഇന്നും കേരളം ജാതി−മത സാന്നിദ്ധ്യം കൊണ്ട് ശക്തമാണ് എങ്കിലും പഴയ കാലത്തുനിന്നും വ്യത്യസ്തമായി മതനേതൃത്വങ്ങൾ കൂടുതൽ കൂടുതൽ അസഹിഷ്ണമാണ്. മറ്റു മതങ്ങളോടുമാത്രമല്ല സ്വന്തം മതത്തിലെ