ഐക്യ ജനാധിപത്യ മുന്നണിയും കഴിഞ്ഞ അഞ്ചു വർഷങ്ങളും

ഇന്ത്യൻ നിയമസഭകളുടെ തുടക്കക്കാരനായ കേരള നിയമസഭ(1947)യുടെ പതിനാലാമത് തെരഞ്ഞെടുപ്പ്, മുന്നണീ രാഷ്ട്രീയത്തിനു കൂടിയുള്ള അംഗീകാരമാണ്. ഏക പാർട്ടി ഭരണം ജനാധിപത്യത്തിന്‍റെ സാധ്യതയെ കുറയ്ക്കും എന്ന് ഇന്ദിര സർക്കാരും ഇന്നത്തെ മോഡി ഭരണവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കൂട്ടു മുന്നണികൾക്ക് സ്ഥിരതയുള്ള സർക്കാരുകളെ നിലനിർത്തുവാൻ കഴിയുകയില്ല എന്ന ധാരണയെ കേരളം തിരുത്തും. എന്നാൽ ഇത്തരം വിജയകരമായ നിയമസഭാ സംവിധാനം ജനോപകാര തീരുമാനങ്ങൾക്ക് മാതൃകയാകുന്നില്ല എന്ന പരിഭവത്തിനൊപ്പം നിയമസഭാ പ്രവർത്തനങ്ങൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ നാണക്കേടു വരുത്തുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. അപ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനങ്ങളിൽ നിയമസഭ ചേരുന്ന ഇടം കേരളമാണ്. എന്നാൽ മാറി മറിയുന്ന ലോക രാഷ്ട്രീയത്തിന്‍റെ പുതിയ സാധ്യതകളെ സ്വാംശീകരിക്കുവാൻ കേരള നിയമസഭക്ക് കഴിയാതിരിക്കുന്നത് നിരവധി പോരയ്മകളിൽ ഒന്നായി തുടരുന്നു.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ടീയപാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയാണെങ്കിലും കേരളത്തിന്‍റെ രാഷ്ട്രീയപാർട്ടികളുടെ തുടക്കക്കാരൻ ഇവിടെയും കോൺഗ്രസ്സ് തന്നെ. കേരളത്തിൽ കോൺഗ്രസ് രൂപീകരണം വൈകിയാണ് ഉണ്ടായത്. പൂർണ്ണ സ്വരാജ് എന്ന കോൺഗ്രസിന്‍റെ വിപ്ലവകരമായ പ്രഖ്യാപനം കറാച്ചി സമ്മേളനത്തിൽ എത്തിയതിനു കാരണമായ ചർച്ചകൾ തുടങ്ങിയതിൽ നിർണ്ണായക പങ്കുവഹിച്ചത് കേരളത്തിലെ കോൺഗ്രസ്സ് സമ്മേളനമാണ്. ആരാധനാനിഷേധത്തിനെതിരെ സമരം എന്ന ആവശ്യം ഉയർത്തിയ ടി.കെ മാധവൻ വൈക്കം സമരത്തിലൂടെ അത് പ്രയോഗത്തിൽ കൊണ്ടുവന്നു. എന്നാൽ കോൺഗ്രസ് നിലപാടുകളെ ജന്മി-മുതലാളിത്ത ഒത്തുതീർപ്പു രാഷ്ട്രീയമായി, റഷ്യൻ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ട, സോഷ്യലിസ്റ്റുകൾ ആദ്യം സോഷ്യലിസ്റ്റ് ഗ്രുപ്പും പിന്നീട് കമ്യുണിസ്റ്റ് പാർട്ടിയും ഉണ്ടാക്കി. അത് നവോത്ഥാന കേരളത്തെ ചുവപ്പിച്ചു. കമ്യുണിസ്റ്റ് പാർട്ടി അംഗങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും പൊതു ജനങ്ങളിൽ ഒരു നല്ല വിഭാഗം ഇടതു രാഷ്ട്രീയത്തിന്‍റെ ചേരിയിൽ എത്തി. ഇടതു രാഷ്ട്രീയം കേരളത്തി
ലെ കോൺഗ്രസ്സിനെയും ഇടത് ആശയങ്ങളുടെ പാളയത്തിൽ എത്തിച്ചു. അങ്ങനെ കേരളം പുരോഗമന ആശയങ്ങളുടെ ഒരു തട്ടകമായി മാറി. അപ്പോഴും കോൺഗ്രസ് എന്ന ബൂർഷ്വാ പാർട്ടി അവരുടെ നിലപാടുകളിൽ വ്യതിചലിച്ചില്ല. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ച കോൺഗ്രസ് നടപ്പിലാക്കുവാൻ ശ്രമിച്ച ഭൂപരിഷ്കരണത്തെ അട്ടിമറിക്കുവാൻ വേണ്ടതെല്ലാം ചെയ്തു. കേരള രാഷ്ട്രീയം അതിന്‍റെ ഇടതു നിലപാടുകളിൽനിന്നും പടിയിറങ്ങുവാൻ അവസരം ഒരുക്കിയ കോൺഗ്രസ് നിലപാടുകൾ, ആഗോളവൽക്കരണ കാലത്ത് കേരളത്തിനെ സാമൂഹികമായി വലതുവൽക്കരണത്തിൽ എത്തിച്ചു. ഇന്ന് ആ നിലപാടുകൾ കേരള സമൂഹത്തിന് വലിയ തിരിച്ചടികൾ വരുത്തി കൊണ്ടിരിക്കുന്നു.
കേരളത്തിലെ മാറി മാറി വരുന്ന ഇടതു-ഐക്യമുന്നണി മന്ത്രിസഭകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ചുരുങ്ങി വരുന്നു എന്ന് കക്ഷി രാഷ്ട്രീയത്തിന്‍റെ ബാധയിൽ പെട്ടുപോകാത്ത ആർക്കും മനസ്സിലാക്കാം. ഈ രാഷ്ട്രീയനിലപാടുകൾ ഒന്നായി തീരുന്നത് കൂടുതൽ പ്രകടമായി മാറിയത് ആഗോളവൽക്കരണകാലത്തിനു ശേഷമാണ്. സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്കുള്ള ബദൽ സ്വാകാര്യ വൽക്കരണമാണെന്ന് കോൺഗ്രസ് തുറന്നു പറഞ്ഞുവന്നു. എന്നാൽ അതിനെ എതിർത്ത ഇടതുപക്ഷം പക്ഷെ പതിയെ ആ നിലപാടിലേക്ക് എത്തുകയായിരുന്നു.
കേരളം ഭരിച്ച ഇടതു−ഐക്യമുന്നണികളുടെ പൊതു നിലപാടുകൾ അടിസ്ഥാനപരമായി വളരെ വ്യത്യസ്തമായിരുന്നു. ഭൂമിയുടെ വികേന്ദ്രീകരണം ഇടതുനയമാണെങ്കിൽ ഐക്യമുന്നണി ഭൂമി വിതരണത്തെ ഒരു ഗൗരവ വിഷയമായി കണ്ടില്ല. പകരം ഭൂദാന പ്രസ്ഥാനമായിരുന്നു അവരുടെ നിലപാട്. കർഷക തൊഴിലാളികൾക്ക് കിടപ്പാടം എന്ന വിഷയം ഇടതു നയമായിരുന്നു. കർഷക തൊഴിലാളി പെൻഷൻ, മാവേലി കടകൾ തുടങ്ങിയ ക്ഷേമനിലപാടുകളെ ഇടതുപക്ഷ മുന്നണി അംഗീകരിക്കുന്പോൾ ഐക്യമുന്നണി മറിച്ചൊരു നിലപാടുകൾ കൈകൊണ്ടു വന്നു. (തൊഴിലില്ലായ്മ വേദനം നടപ്പിലാക്കിയത് കോൺഗ്രസുകാരനായ ആന്‍റ്ണിയാണെന്ന് മറന്നുകൊണ്ടല്ല ഇതു പറയുന്നത്). പിൽക്കാലത്ത് സർക്കാർ തൊഴിലാളികളുടെ സ്റ്റാറ്റ്യുട്ടറി പെൻഷൻ അവസാനിപ്പിച്ച നിലപാട് നടപ്പാക്കിയ കോൺഗ്രസ് കരിമണൽ വ്യവസായവും വൈദ്യുതിവകുപ്പും മറ്റും സ്വകാര്യവൽക്കരിക്കുവാൻ തയ്യാറായിരുന്നു. വിദ്യാഭ്യാസവും ആരോഗ്യവും സ്വകാര്യ മേഖലയിൽ ശക്തമായി ഉണ്ടാകണമെന്ന് അവർ ആവർത്തിച്ചു. ഇടതുകാർ ഈ നിലപാടുകളെ തള്ളി പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അവർ ഈ നിലപാടുകളിലേയ്ക്ക് അടുത്തു. മാത്രവുമല്ല ടോൾ പിരിവുപോലെയുള്ള വിഷയങ്ങൾ ഇടതുകാർ തുടങ്ങിവെച്ചു എന്നു മറക്കരുത്. മദ്യനിരോധനം എന്ന വിഷയത്തിൽ എന്നും കോൺഗ്രസ് സമീപനം ഇടതുകക്ഷികളെക്കാൾ വ്യക്തതയുള്ളതാണ്. കേരളത്തിൽ ഒരു കാലത്ത് നിലനിന്ന മദ്യനിരോധനം പിൻവലിക്കുവാൻ തയ്യാറായ E.M.S മന്ത്രിസഭയുടെ നിലപാടുകളെ ഇന്നും അവരുടെ മദ്യനയം ഓർമ്മിപ്പിക്കുന്നു.
കേരളത്തിൽ നേതൃത്വമാറ്റമില്ലാതെ കോൺഗ്രസിന്‍റെ 5 വർഷഭരണം എന്ന പ്രത്യേകതകളുള്ള ഇപ്പോഴത്തെ സർക്കാർ വളരെ കുറഞ്ഞ ഭൂരിപക്ഷവുമായി അധികാരത്തിലെത്തി ഏറെ ആരോപണങ്ങൾക്ക് വിധേയമായി ഭരണ കാലം പൂർത്തിയാക്കി കഴിഞ്ഞു. സ്വാഭാവികമായി ഭരണ പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന സർക്കാർ, അധികാരത്തിൽ നടപ്പാക്കിയ കാര്യങ്ങൾ അവർ അഞ്ചുവർഷം മുന്‍പ് ജനങ്ങൾക്കു മുന്‍പിൽ മുന്നോട്ടുവെച്ച അവരുടെ പ്രകടനപത്രികയോടെ എത്രമാത്രം കടപെട്ടിരുന്നു എന്ന് പരിശോധിക്കുന്നത് ഉത്തരവാദിത്ത ജനാധിപത്യത്തിന് വളരെ സഹായകരമാണ്.
2011 മാർച്ചിൽ UDFസർക്കാർ പുറത്തിറക്കിയ വികസനവും കരുതലും എന്നുപേരിട്ടിട്ടുള്ള ഐക്യജനാധിപത്യമുന്നണി പ്രകടനപത്രിക തുടങ്ങുന്നത് 96 മുതൽ 2011 വരെ ഭരിച്ച വി.എസ് സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിച്ചുകൊണ്ടാണ്. അതിലെ ആദ്യ വരികളിൽ കഴിഞ്ഞ സർക്കാരിന്‍റെ ചെയ്തികൾ അടിവരയിടുന്നു. വികസന സ്തംഭനത്തിന്‍റെയും വിലക്കയറ്റത്തിന്‍റെയും കെടുകാര്യസ്ഥതയുടെയും ഇടമാക്കി കേരളത്തെ മാറ്റിയ നയങ്ങളുടെ തിരുത്തലിനായി ഐക്യമുന്നണിയെ തിരഞ്ഞെടുക്കുക എന്നതായിരുന്നു 63 പേജുണ്ടായിരുന്ന പ്രകടനപത്രികയുടെ ആമുഖം.
കൃഷിയുടെ സ്വപ്നസമാനമായ വികസനത്തെ പറഞ്ഞുപോയ വരികൾ മറക്കുവാൻ കഴിയുന്നതല്ല. കൃഷിക്കാർക്ക് വരുമാനം വർദ്ധിപ്പിക്കുവാൻ നിരവധി പദ്ധതികൾ. വിള ഇൻഷുറൻസ്, നമ്മുടെ പ്രധാന വിളകളായ തേങ്ങ, റബ്ബർ തുടങ്ങിയവയിൽ നിന്നും “നൂറു കണക്കിന്” മൂല്യവർദ്ധിത ഉത്‌പ്പന്നങ്ങൾ അടങ്ങിയ 43 പദ്ധതികളെപറ്റി പറയുന്നു. എന്നാൽ കേരളത്തിലെ കാർഷിക മേഖലയുടെ സ്ഥിതി പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ. നെല്ലുൽപ്പാദനം മാത്രമല്ല അവശേഷിക്കുന്ന നെൽപ്പാടം പോലും നികത്തുന്നതിനായി നിയമ ഭേതഗതി വരുത്തിയ സർക്കാർ നാണ്യവിളയുടെ വൻ തകർച്ചയെ പ്രതിരോധിക്കുവാൻ കഴിയാതെ നിസ്സഹായതയിലായിരുന്നു. റബ്ബർ മേഖല തന്നെ പതിനായിരം കോടിയുടെ വരുമാനനഷ്ടത്തിലായിട്ടും അതിനു കാരണമായWTO കരാറിലേയ്ക്ക് ജനങ്ങളെ എത്തിച്ച ആഗോളവൽക്കരണത്തെ തള്ളിപറയുവാൻ കഴിയാത്ത ഐക്യമുന്നണിയുടെ നിലപാടുകൾ കാർഷികരംഗത്ത് വലിയ ദുരിതങ്ങൾ വരുത്തിവെപ്പിച്ചു. ഏലവും മറ്റുതോട്ട കൃഷിയും തിരിച്ചടിയിലാണ്. പണിക്കാരുടെ വേതനത്തിനായുള്ള സമരം വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കിയിട്ടും വേതനം 500 എന്നത് ഒരു സ്വപ്നമായി തുടരുന്നു. ചുരുക്കത്തിൽ കാർഷികരംഗത്തെ സ്ഥിതി അതിഗുരുതരാവസ്ഥയിലാണ്. തീരദേശ വികസനവും മലയോര വികസനവും വലിയ മാറ്റങ്ങൾ വരുത്തും എന്ന് പറഞ്ഞുവന്നു എങ്കിലും ഏറ്റവും വലിയ ജീവിത ദുരിതങ്ങൾ, ഏറ്റവും വലിയ പാരിസ്ഥിതിക തകർച്ചകൾ, വേലിയേറ്റം പോലെ കടന്നുവരുന്ന ആ മേഖലയിലെ ജന ജീവിതം കഴിഞ്ഞ നാളിലും പിന്നോക്കമാണ്.
വ്യവസായ വിഷയത്തിൽ എന്നും പിന്നോക്കമായിരുന്ന കേരളത്തിന്‍റെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുവാൻ വലിയ മാറ്റങ്ങൾക്ക് കാരണമാക്കാവുന്ന രണ്ടു ഡസ്സൻ പ്രഖ്യാപനങ്ങൾ ഇതിൽ ഉണ്ടായിരുന്നു. ഇവയുടെ ഗതി എന്തായിരുന്നു എന്നറിയുവാൻ കരിമണൽ മേഖലയിൽ ഇപ്പോഴത്തെ സർക്കാരിന്‍റെ സ്വപ്നവും നടപ്പാക്കുവാൻ അവർ തെരഞ്ഞെടുത്ത മാർഗ്ഗവും തമ്മിൽ ബന്ധിപ്പിച്ചാൽ വസ്തുതകൾ ബോദ്ധ്യപ്പെടാവുന്നതാണ്.
പരന്പരാഗത മേഖല കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന ഇടമാണെങ്കിലും കശുവണ്ടിരംഗത്തെയും മത്സ്യബന്ധന രംഗത്തെയും മറ്റും കാലത്തിനൊത്ത് സജീവമാക്കുവാനുള്ള ശ്രമങ്ങൾ എങ്ങും എത്താതെ പോയ 5 വർഷമാണ് കഴിഞ്ഞു പോയത്.
ആധുനിക അവസരങ്ങളെ ഉപയോഗപ്പെടുത്തി സേവനങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതികൾ ഇന്നും പ്രകടനപതികയിൽ ആശയമായിമാത്രം നിലനിൽക്കുന്നു. IT രംഗത്ത് അഞ്ച് ഇരട്ടി കയറ്റുമതി വർദ്ധനവും അതിന്‍റെ ഭാഗമായ പുതിയ തൊഴിൽ അവസരത്തിലും കുതിപ്പുണ്ടായി എന്നത് ഗുണപരമായ മാറ്റമാണ്. എന്നാൽ ഇപ്പോൾ ആർജ്ജിച്ച 15000 കോടി ഒരു ലക്ഷം കോടിയായി ഉയരുന്പോഴെ നമ്മൾക്ക് സാഹചര്യങ്ങളെ അനുകൂലമാക്കി എന്ന് പറയുവാൻ കഴിയൂ.
ഗതാഗത രംഗത്ത് വലിയ കുതിപ്പുകൾ നടത്തും എന്ന് വാഗ്ദാനം നൽകിയ സർക്കാർ ദേശീയ ജലപാതാ വികസനത്തെ പരിഗണിച്ചില്ല. റോഡുകളുടെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുവാൻ പുതിയ സംവിധാനം, എന്ന നിർദ്ദേശങ്ങൾ, സബർബൻ തീവണ്ടി, റോഡ് വീതികൂട്ടൽ, തെക്കുവടക്ക് ഹൈസ്പീഡ് കോറിഡോർ തുടങ്ങിയ അഞ്ചു വർഷങ്ങൾക്ക് മുന്‍പത്തെ ഉറപ്പുകൾ എങ്ങും എത്തിയില്ല.
വീടില്ലാത്ത എല്ലാവർക്കും വീട് പണിഞ്ഞു നൽകും എന്ന വാഗ്ദാനം എവിടെ എത്തി എന്ന് നമ്മൾ മനസ്സിലാക്കണം.വിദ്യാഭ്യാസലോകത്തെ പറ്റി പരാമർശിക്കുന്ന 67 ഇനങ്ങൾ നാലാമത്തെ അദ്ധ്യായത്തിൽ പറയുന്നു. സ്വാഭാവികമായി വിദ്യാഭ്യാസ നിലവാരം തുടങ്ങി പൊതുവിദ്യാഭ്യാസം മുതലായ രംഗത്ത് വൻ ചലനങ്ങൾ എന്ന സ്വപ്നങ്ങൾക്കായി എന്ത് തീരുമാനങ്ങൾ എടുത്തു എന്നന്വേഷിക്കുന്പോൾ ഏറ്റവും വലിയ മൂല്യച്യുതി സംഭവിച്ച വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ മാറ്റിയതിൽ വളരെ നിർണ്ണായക പങ്കുവഹിച്ചവർ കുറെ കൂടി പ്രശ്നങ്ങൾ വരുത്തി വെച്ചു എന്നാണ് വസ്തുത. സ്വകാര്യ വിദ്യാഭ്യാസ മുതലാളിമാരെ വേദനിപ്പിക്കുന്ന ഒരു പ്രഖ്യാപനവും നടത്താതിരുന്ന ഐക്യമുന്നണി അതും കടന്ന് തൊഴിൽ അവകാശങ്ങൾ മുതൽ നിലവാരമുള്ള വിദ്യാഭ്യാസ സംസ്ഥാനം എന്ന അടിസ്ഥാന ആവശ്യത്തെ അട്ടിമറിച്ചു.
രാജ്യത്തിന് മാതൃകയായിരുന്ന സ്റ്റാറ്റ്യുട്ടറി സംവിധാനത്തെ ആഗോളവൽക്കരണം തകർത്തപ്പോൾ അത് ആദ്യം ബാധിച്ച സംസ്ഥാനം കേരളമായിരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഭക്ഷ്യസുരക്ഷ പദ്ധതിക്കു മാതൃകയായിരുന്ന കേരളത്തിന്‍റെ റേഷൻ സംവിധാനം കേവലം കേന്ദ്രപദ്ധതിയായി ചുരുങ്ങി. ഗുരുതരമായ രോഗികൾക്ക് സ്വജന്യമരുന്ന്, ജീവിക്കുവാനുള്ള പെൻഷൻ എന്ന ഉറപ്പ് എങ്ങും എത്തിയില്ല. തൊഴിലില്ലായ്മ പരിഹരിക്കുവാൻ എന്തു ഭാവനാപൂർണ്ണമായ നിലപാടാണ് കഴിഞ്ഞ അഞ്ചു വർഷം എടുത്തത് ?
കേരളത്തിന്‍റെ 30 ലക്ഷം പ്രവാസികളാണ് നാടിന്‍റെ സാന്പത്തിക വികസനത്തിന്‍റെ അടിത്തറ. സർക്കാർ ബജറ്റിന്‍റെ രണ്ടിരട്ടി അധികം പണം നാടിനു നൽകുന്ന പ്രവാസികളെപറ്റി വേണ്ടത്ര പരിഗണന കഴിഞ്ഞ പ്രാവശ്യത്തെ പ്രകടനപത്രികയിലും ഐക്യമുന്നണി നൽകിയിരുന്നില്ല. എയർ ഇന്ത്യയുടെ ഹബ്ബ് കൊച്ചിയിലേയ്ക്ക് മാറ്റിയതോടെ പുതിയ തീരുമാനങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷ നൽകിയ പത്രിക ബഹ്റിനിലേക്ക് തിരുവനന്തപുരത്തു നിന്നും നിലവിലുണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഇല്ലാതായാത് മലയാളിയായ എഴുപതിലെ യുവ തുർക്കി പ്രവാസി−വ്യോമയാന മന്ത്രിയായിരിക്കുന്പോൾ ആണെന്ന് മറന്നുപോകരുത്. അതിൽ അദ്ദേഹം എടുത്ത ജനവിരുദ്ധ താൽപര്യത്തിനു പിന്നിലെ അജണ്ട എന്തായിരിക്കും ? നമ്മുടെ എയർ ഇന്ത്യ ഇല്ലാതായശേഷം തൊട്ടടുത്ത ആഴ്ച തന്നെ ബഹ്റിൻ കേന്ദ്രമാക്കി പ്രവർത്തിച്ചു വന്ന വിമാനകന്പനി സർവ്വീസ് ആരംഭിച്ചതും പ്രസ്തുത കന്പനി മുങ്ങിയതോടെ ഒന്നര ലക്ഷത്തിലധികം ബഹ്റിൻ ദിനാറിന്‍റെ നഷ്ടം പാവപ്പെട്ട യാത്രക്കാർക്ക് ഉണ്ടായ സംഭവം ബഹ്റിൻകാരായ മലയാളി പ്രവാസികൾക്കെങ്കിലും ഓർമ്മയുണ്ടാകും. നോർക്ക എന്ന പ്രവാസി വകുപ്പിന് ഒരു പൂർണ്ണ സമയ സെക്രട്ടറിയില്ലാതിരുന്ന കഴിഞ്ഞ അഞ്ചുവർഷം നമുക്ക് വ്യക്തമാക്കിതന്നത് ഐക്യമുന്നണിയുടെ നിരുത്തരവാദിത്തമാണ്. പ്രവാസി പെൻഷൻ എത്തരത്തിൽ കര്യക്ഷമമാണ് എന്ന് സാധാരണ പ്രവസികളോട് ചോദിക്കുക. ഗൾഫ് തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഇന്ന് ഒരു പങ്കും വഹിക്കാത്ത എംബസിയേയും കേന്ദ്ര സർക്കാരിനെയും ജനകീയ സമ്മർദ്ദത്തിൽ ആക്കുവാൻ ശ്രമങ്ങൾ നടത്താതിരുന്ന സംസ്ഥാന സർക്കാർ എന്നാൽ പ്രവാസികളിലെ സന്പന്നരെ വല്ലാതെ പരിഗണിക്കുന്നതിൽ കുറ്റമറ്റ സമീപനം സ്വീകരിച്ചു. തൊഴിൽ മേഖലയിൽ നിരന്തരമായി നടക്കുന്ന നിയമ ലംഘനങ്ങൾ, അത് നിയമവേദിയിൽ എത്തിക്കുവാനായി സഹായികളെ വെയ്ക്കുവാൻ ഒരു പദ്ധതിയും ഇല്ലാത്ത സർക്കാർ, ജയിലിൽ കഴിയുന്നവരെ സ്ഥിരം സഹായിക്കുവാൻ സംവിധാനം, മലയാളം അറിയാവുന്ന നിയമവിദഗ്ദ്ധരുടെ സഹായം, മാനസിക, ശാരീരിക വിഷമതകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാൻ പദ്ധതികൾ, കേരളക്കാരായ പലിശക്കാരെ ഗുണ്ടാനിയമ പ്രകാരം നാട്ടിലെ പോലീസ്സിനു നിയമ നടപടികൾ എടുക്കുവാൻ നിയമ ഭേദഗതി, നിയമസഭ സമിതി നിയമിക്കുന്ന സഹായ സെല്ലുകൾ ജിസിസി രാജ്യങ്ങളിൽ വ്യാപകമായി ആരംഭിക്കുക, മടങ്ങിവരുന്നവർക്ക് വായ്പ, പെൻഷൻ എല്ലാം ഒരു സ്വപ്നമായി ഇന്നും അവശേഷിക്കുന്നു. പ്രവാസി കുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ സർക്കാർ അജണ്ടയിൽ വരുന്നില്ല. പറഞ്ഞ കാര്യങ്ങളിൽ ഒരു തീരുമാനവുമുണ്ടാക്കാത്ത മന്ത്രിസഭയിലെ പ്രവാസി മന്ത്രിയുടെയും മറ്റു രാഷ്ട്രീയ നേതൃത്വത്തിന്‍റെയും പണക്കാരുമായ ചങ്ങാത്തങ്ങൾ, അവരുടെ മക്കൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമകൾ സർക്കാരിന്‍റെ good entry ലിസ്റ്റിലും ദേശീയ അംഗീകാരങ്ങൾ നേടികൂട്ടുന്നതിലും അർഹതനേടുന്പോൾ ഇവരുടെ സ്ഥാപനങ്ങൾ നിയമ-അവകാശ ലംഘനങ്ങളുടെ തുരുത്തുകളായി തുടരുന്നു.
കേരളത്തിന്‍റെ അടിസ്ഥാനവർഗ്ഗം ദളിതരും പിന്നോക്കക്കാരും ആണെന്ന് ഐക്യമുന്നണി എന്നും മറന്നുപോയിട്ടുണ്ട്. പട്ടികജാതി− പട്ടിക വർഗ്ഗക്കാർ ഇന്നും തിങ്ങിനിറഞ്ഞിരിക്കുന്ന ലക്ഷം വീട്കോളനികളുടെ അവസ്ഥയിൽ എന്തുമാറ്റമാണ് ഉണ്ടാക്കിയത്. മഹാനായ അയ്യങ്കാളിയുടെ പേരിൽ രൂപീകരിക്കുമെന്നു പറഞ്ഞ, താരതമ്യേന സർക്കാർ ചട്ടപടിയിൽ എളുപ്പമായി രാഷ്ട്രീയക്കാർ കാണുന്ന തീരുമാനം പോലും നടപ്പിലാക്കിയില്ല.
ചാതുർവർണ്യത്തിന്‍റെ സൈദ്ധാന്തികനായി വന്ന് കേരളത്തിലും രാജ്യത്താകെയും ലോകമാനവികതക്കുപോലും ഭീഷണിയായി തീർന്ന ശങ്കര
ന്‍റെ പേരിൽ സർവ്വകലാശാലയും അവിടെ ഒരു മലയാളിയും സംസാര ഭാഷയായി ഉപയോഗിച്ചിരിന്നിട്ടില്ലാത്ത സംസ്കൃതത്തിനു സർവ്വകലാശാല പണി
ഞ്ഞവർ കേരളത്തിന്‍റെ വിപ്ലവ